Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 14:27 IST
Share News :
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെന്‍സറിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. കുന്ദമംഗലം ടൗണിന് സമീപം പുത്തലത്ത് ഗോപാലന്‍ സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയ 4 സെന്‍റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
കുന്ദമംഗലം സാംസ്കാരിക നിലയത്തിന്‍റെ ഒരു വശത്ത് അസൗകര്യങ്ങളോടെയാണ് ഹോമിയോ ഡിസ്പെന്‍സറി ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അറ്റന്‍റര്‍ തസ്തികകളിലായി മൂന്ന് ജീവനക്കാരുള്ള ഈ ഡിസ്പെന്‍സറിയില്‍ നിത്യേന നൂറ്റി അന്‍പതോളം രോഗികള്‍ ചികിത്സക്കായി എത്തുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന മരുന്നുകൾ സൂക്ഷിക്കാന്‍ പോലും കഴിയാതെ ശോചനീയാവസ്ഥയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിസ്പെന്‍സറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതോടെ ശാപമോക്ഷമാവുമെന്നും പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.
Follow us on :
More in Related News
Please select your location.