Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂലമറ്റം സെന്റ്. ജോസഫ് കോളജിലെ ഭീമന്‍ നക്ഷത്രം കൗതുകമാകുന്നു

04 Dec 2024 19:25 IST

ജേർണലിസ്റ്റ്

Share News :



അറക്കുളം: സെന്റ്. ജോസഫ് കോളജിലെ എം.എസ്.ഡബ്ല്യു വിഭാഗം ഒരുക്കിയ ഭീമന്‍ നക്ഷത്രം കൗതുകമാകുന്നു. 30 അടി ഉയരം 16 അടി വീതി ഉള്ള ഈ ഭീമന്‍ നക്ഷത്രം രാവും പകലും നീണ്ട ഒരാഴ്ചത്തെ കഠിന പരിശ്രമത്തില്‍ ആണ് നിര്‍മിച്ചത്. 1200 ഓളം എല്‍.ഇ.ഡി ബള്‍ബുകള്‍ ചേര്‍ത്ത് ഒരുക്കിയ ഈ ഭീമന്‍ നക്ഷത്രം കാണാന്‍ നൂറുകണക്കിന് ആളുകള്‍ ആണ് ദിവസേന എത്തുന്നത്. വിദ്യാര്‍ഥികളായ ജിഫിന്‍ ബെന്നി, ശീതള്‍ കുമാര്‍, ഫാ. ജോമോന്‍ കൊട്ടാരത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് ഇത് ഒരുക്കിയത്.


Follow us on :

More in Related News