Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജാക്കാട്ടിലെ ഏലക്കായ് മോഷണം; അന്വേഷണം പ്രഹസനം

29 Oct 2024 12:31 IST

ജേർണലിസ്റ്റ്

Share News :


രാജകുമാരി: ഒരു വര്‍ഷത്തില്‍ ഏറെയായി രാജാക്കാട്ടില്‍ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്റ്റോറില്‍ നിന്നും 12 ചാക്ക് ഏലക്കായ് മോഷണം പോയതിന്റെ അന്വേഷണം വെറും പ്രഹസനമായി മാറുന്നു. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുന്നതായി രാജാക്കാട് പോലീസ് പറയുമ്പോഴും നാളിതു വരെയായും അന്വേഷണ പുരോഗതിയെ സംബന്ധിച്ച് യാതൊരു വിവരവും പോലീസിന് നല്‍കാനാവാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അതേസമയം രാജാക്കാട്ടിലെ ഏലക്കായ് വ്യാപാരി നടത്തിയ ആസൂത്രണ നീക്കമാണ് മോഷണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രമുഖനായ വ്യാപാരിയെ സംരക്ഷിക്കുന്ന നിലപാട് തന്നെയാകും പോലീസ് ഈ കേസില്‍ ഉരുണ്ടു മറിയുന്നതെന്നതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്. 2023 സെപ്റ്റംബര്‍

 3 ന് രാത്രിയിലാണ് ഏലയ്ക്കായ് മോഷണം പോയത്.രാജാക്കാട് ചെരുപുറം മുത്തനാട്ട് ബിനോയിയുടെ വീടിനോട് ചേര്‍ന്നുള്ള സ്റ്റോറില്‍ ഉണക്കി സൂക്ഷിച്ചിരുന്ന ഏകദേശം 15 ലക്ഷത്തിന് മുകളില്‍ വില വരുന്ന 12 ചാക്ക് ഏലക്കായ് ആണ് മോഷണം പോയത്. ബിനോയിയും കുടുംബവും ഒരാഴ്ചയായി സ്ഥലത്തില്ലായിരുന്നു. ബിനോയിയുടെ തൊഴിലാളികള്‍ കുറച്ച് മാറിയുളള തോട്ടത്തിലെ ഷെഡിലാണ് താമസിക്കുന്നത്. തൊഴിലാളികള്‍ രണ്ടിന് വൈകിട്ട് വീടിനടുത്ത് തൊഴുത്തിലുള്ള പോത്തിന്‍ കിടാങ്ങള്‍ക്ക് തീറ്റ നല്‍കിയ ശേഷം രാത്രി 8.30 ന് ശേഷമാണ് ഷെഡിലേക്ക് പോയത്. പറ്റേന്ന് രാവിലെ എത്തിയപ്പോള്‍ സ്റ്റോറില്‍ ഏലക്കായ് സൂക്ഷിച്ചിരിക്കുന്ന മുറിയുടെ വാതിലിലുളള പൂട്ട് തകര്‍ത്തിരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ബിനോയിയെ വിവരമറിയിക്കുകയും തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഉണക്കി വച്ചിരുന്ന ഏലയ്ക്ക ചാക്കുകളില്‍ 12 എണ്ണം മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. തുടര്‍ന്ന് ബിനോയി രാജാക്കാട് പോലീസില്‍ പരാതി നല്‍കി. പോലീസ് നായയും, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍

സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപികരിച്ച് മോഷ്ടാക്കളെ

കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും രാജാക്കാട് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ ഇനിയും പുരോഗതി ഉണ്ടാവുകയും ചെയ്തട്ടില്ല. സംഭവം നടന്ന സ്ഥലത്ത് മാസങ്ങള്‍ക്കു മുന്‍പ് സമീപത്തുള്ള ഒരു വീട്ടില്‍ നിന്നും പണവും,ലാപ്പ് ടോപ്പും മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു. ഇതിലും പ്രതികളിലെക്കാത്താന്‍ നാളിതു വരെയായും പൊലീസിന് ആയിട്ടില്ല. പോലീസിന്റെ അന്വേഷണം കാര്യക്ഷമമാണെന്നും എത്രയും പെട്ടെന്ന് മോഷ്ടാക്കളെ കണ്ടെത്തുന്നതിലുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

Follow us on :

More in Related News