Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധർമ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി പ്രസ്താവിച്ചു

23 May 2024 20:26 IST

MUKUNDAN

Share News :

ഗുരുവായൂർ:ധർമ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി പ്രസ്താവിച്ചു.സായിസഞ്ജീവനി ട്രസ്റ്റിൻ്റെ 25-ആം വാർഷികവും,ട്രസ്റ്റ്‌ അധ്യക്ഷൻ മൗനയോഗി സ്വാമി എ.ഹരിനാരായണന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സനാതന ധർമ്മത്തിൽ ഈശ്വരാരാധനയ്ക്ക് അനേകം രീതികൾ ഉണ്ട്.ഓരോ വ്യക്തിയും തനിക്ക് യോജിക്കുന്ന രീതി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ കോളേജുകൾ തോറും ശാസ്ത്രക്ലബ്ബുകൾ ആരംഭിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പഠനം ആയാസരഹിതമാക്കുമെന്ന് മൗനയോഗി സ്വാമി ഹരിനാരായണൻ ജന്മദിന സന്ദേശത്തിൽ പറഞ്ഞു.കൂടാതെ സിവിൽ അഡ്മിനിസ്ട്രേഷൻ രംഗത്ത് പരിശീലനകേന്ദ്രങ്ങൾ,അദ്ധ്യാത്മിക പ്രചരണത്തിനായി ഓൺലൈൻ ചാനലുകൾ എന്നിവ തുടങ്ങും.വനിതകൾക്ക് അമ്പത് ശതമാനം വിലക്കുറവിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായം സിനിമാ താരം സന്തോഷ് പണ്ഡിറ്റ് നിർവ്വഹിച്ചു.ഇലക്ട്രിക് സ്കൂട്ടറിൻ്റെ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ രേണുക ശങ്കർ നിർവ്വഹിച്ചു.സ്പിരിച്ച്വൽ ഓൺലൈൻ പോർട്ടൽ ആയ ഗുരുവായൂർ ടൈംസിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വീഡിയോ കോളിലൂടെ ഉദ്ഘാടനം ചെയ്തു.മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ,മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു.രാവിലെ ഗണപതി ഹോമം,ശ്രീരുദ്രഹോമം എന്നിവയ്‌ക്ക് സ്വാമി പ്രഭാകരാനന്ദ സരസ്വതി നേതൃത്വം നൽകി.തമിഴ് നാട്ടിൽ നിന്നുള്ള സംരംഭകാൻ സിഎം കമരാജിന് സായി ധർമ്മരത്ന പുരസ്ക്കാരം സമർപ്പിച്ചു.സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയ പത്മനാഭൻ മാസ്റ്ററെ യോഗത്തിൽ ആദരിച്ചു.അരുൺ നമ്പ്യാർ,സബിത രഞ്ജിത്,ജയപ്രകാശ് കേശവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.സായി സ്വർഗ്ഗഭജൻ മാല പ്രവർത്തകരുടെ ഭജൻ ഉണ്ടായിരുന്നു.തുടർന്ന് മഹാസന്യാസി പൂജയും നടന്നു.

Follow us on :

More in Related News