Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 18:18 IST
Share News :
പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗീകമായി പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ ലഭിച്ചു.
ആലങ്ങാട് കൊടുവഴങ്ങ കൊട്ടുപുരയ്ക്കൽ ശ്രീജിത്തിനെ (ബേബി 29) യാണ് പറവൂർ അതിവേഗ സ്പഷ്യൽ കോടതി ജഡ്ജി ടി കെ സുരേഷ്കുമാർ ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിലാണ് സംഭവം. പെൺകുട്ടിയുമായി പരിചയത്തിലായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ പലതവണ എത്തി ലൈംഗീകമായി ബന്ധപ്പെടുകയും, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് കേസ്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരു വർഷവും മൂന്നു മാസവും അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിലുണ്ട്. ബിനാനിപുരം പൊലീസ് ഇൻസ്പെക്ടറായിരുന്ന വി ആർ സുനിലാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ പ്രവിത ഗിരീഷ് കുമാർ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.