Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംടി, അക്ഷരച്ചെറുപ്പത്തിന് 91

15 Jul 2024 09:53 IST

Enlight Media

Share News :

കോഴിക്കോട്: എം.ടി. എന്ന മലയാളത്തിന്റെ അക്ഷരസുകൃതത്തിന് തിങ്കളാഴ്ച പിറന്നാള്‍മധുരം. 91-ാം ജന്മദിനം. നവതി പിന്നിട്ട അക്ഷരച്ചെറുപ്പത്തിന് മലയാളത്തിന്റെ ആശംസകൾ.

പക്ഷേ, ജൂലായ് 15 മലയാളം അക്ഷര പ്രേമികൾക്ക് ആഘോഷമാണ്. നക്ഷത്രപ്രകാരം കര്‍ക്കടകത്തിലെ ഉത്രട്ടാതിയാണ് എം.ടി.യുടെ പിറന്നാള്‍. മനസ്സിലെ മലയാളപ്പെരുക്കത്തിന് ഒരവസരം കൂടി ലഭിക്കുന്നത് മലയാള നാട് സുകൃതമായി കരുതും.


പിറന്നാള്‍ദിനത്തിന് പൊലിമ കൂട്ടാൻ ഇക്കുറി വിശേഷങ്ങളേറെ. എം.ടി. വാസുദേവന്‍നായര്‍ തിരക്കഥയെഴുതി, മുന്‍നിര സംവിധായകര്‍ ഒരുക്കി, സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച ഒന്‍പത് സിനിമകള്‍ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുന്നു. 'മനോരഥങ്ങള്‍' എന്ന് എം.ടി.തന്നെ പേരിട്ട ചിത്രസഞ്ചയം ഇനി ഒ.ടി.ടി.യില്‍ കാണാനാവും. തിരക്കഥയുടെ പെരുന്തച്ചനായ എം.ടി.യും സിനിമയുടെ ആധുനിക സംവേദനമാധ്യമത്തിലൂടെ പുതുതലമുറയോട് സംവദിക്കും.


പിറന്ന നാടായ കൂടല്ലൂര്‍ വിട്ട്, 68 വര്‍ഷംമുന്‍പ് എം.ടി. സ്ഥിരതാമസമാക്കിയ കോഴിക്കോട് നഗരം ഇന്ന് സാഹിത്യനഗരമെന്ന നിലയിൽ തല പൊക്കി നിൽക്കുകയാണ്. യുനെസ്‌കോയുടെ ബഹുമതി ലഭിച്ചപ്പോഴും കോഴിക്കോട് എം.ടി.യെ മറന്നില്ല -ആ സാഹിത്യക്കാരണവരെ വീട്ടിലെത്തി ആദരിച്ചു.


12-ാം വയസ്സുമുതല്‍ കോഴിക്കോട് നഗരവും അതിന്റെ കൗതുകക്കാഴ്ചകളും എം.ടി.യെ ആകര്‍ഷിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് നഗരം അദ്ദേഹത്തിന്റെ കര്‍മഭൂമിയാക്കി മാറ്റി. നടക്കാവ് കൊട്ടാരം റോഡിലെ 'സിതാര'യില്‍നിന്നുള്ള ഏതു സ്വരവും അതിന് ഇടയ്ക്കിടെ മറയിടുന്ന ദീര്‍ഘമൗനംപോലും ലോകത്തെവിടെയുമുള്ള മലയാളി ശ്രദ്ധിക്കും. അമിതാധികാര കേന്ദ്രീകരണത്തിനെതിരായ മിതമെങ്കിലും ക്ഷോഭ സാര പ്രയോഗങ്ങൾ അധികാര കേന്ദ്രങ്ങൾക്ക് താക്കീതാവും. മലയാളത്തിന്റെ മധുരവും ക്ഷോഭവുമായി അക്ഷരച്ചാലുകൾ തുടരട്ട, ഇനിയും എംടി തുടരട്ടെ, ആശംസകൾ.

Follow us on :

Tags:

More in Related News