Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jun 2024 16:54 IST
Share News :
മാള:
നിരന്തരമായ വായനയും വിജ്നാന സമ്പാദനവും സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനും സാംസ്കാരിക നവീകരണത്തിനും അനിവാര്യമാണെന്ന് മാധ്യമ പ്രവര്‍ത്തകനും മുന്‍ പാര്‍ലിമെന്‍റ് അംഗവുമായ ഡോ. സെബാസ്റ്റ്യൻ പോള്‍ അഭിപ്രായപ്പെട്ടു.
ഹോളിഗ്രേയ്സ് അക്കാദമിയുടെ അഞ്ചു കോളേജുകളും സംയുക്തമായി സംഘടിപ്പിച്ച വായന വാരാഘോഷവും "വായനയും ശാസ്ത്രവും" എന്ന വിഷയത്തിലുള്ള സെമിനാറും ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയില്ലാത്തവര്‍ സാമൂഹ്യ തിന്‍മകള്‍ക്കടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം തുടര്‍ന്നു.
അദ്ധ്യാപകർക്കായുള്ള അക്കാദമിക് എക്സലൻസ് അവാർഡുകളും അദ്ദേഹം സമ്മാനിച്ചു.
ഹോളി ഗ്രേയ്സ് സ്ഥാപനങ്ങളുടെ ഗ്രൂപ്പ് ചെയർമാൻ സാനി എടാട്ടുകാരൻ അധ്യക്ഷത വഹിച്ചു.
അങ്കമാലി മോണിങ് സ്റ്റാർ കോളേജിലെ യു.ജി.സി. ലൈബ്രേറിയൻ ഡോ. രേഖ എ.ജെ. “വായനയും ശാസ്ത്രവും" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ഹോളി ഗ്രേയ്സ് ലൈബ്രറി ഡിറക്ടര്‍ പ്രൊഫ. ഡോ. എ.ടി. ഫ്രാൻസിസ് പി.എൻ. പണിക്കർ അനുസ്മരണം നടത്തി, വായന പ്രതിജ്ഞയ്ക്ക് നേത്യത്വം നൽകി.
ഹോളി ഗ്രേയ്സ് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി ബെന്നി ജോൺ അയ്നിക്കൽ, ഫിനാൻസ് ഡയറക്ടർ സി.വി.ജോസ്, വൈസ് ചെയർമാൻ ശ്രീ. വക്കച്ചൻ താക്കോൽക്കാരൻ, വിവിധ കോളേജ് ഡയറക്ടർ/പ്രിന്‍സിപ്പല്‍മാരായ, എ.എസ്. ചന്ത്രകാന്ത, ഡോ. ഗിരീശൻ എം.ജി. ഡോ. അരുൺ. എം.പി., ഡോ.മണിലാൽ പി., ഡോ. അരുൺകുമാർ, എം.ജി. ശശികുമാർ. എന്നിവർ ആശംസകൾ അർപ്പിച്ചു. ഹോളി ഗ്രേയ്സ് ആർട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് ബാബു നന്ദി രേഖപ്പെടുത്തി.
കേന്ദ്രസർക്കാരിന്റെ നാഷണൽ അക്കാദമി ഓഫ് സയന്‍സസ് ഇന്ത്യ (നാസി) അക്കാദമിക് ലൈബ്രറി അസോസിയേഷൻ (എ.എൽ.എ.) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
Follow us on :
Tags:
More in Related News
Please select your location.