Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ജില്ലാ ക്ഷീരസംഗമം ‘ക്ഷീരതാരകം 2024-25‘ ലോഗോ പ്രകാശനം ചെയ്തു

17 Jan 2025 18:44 IST

Fardis AV

Share News :

കോഴിക്കോട് ജില്ലാ ക്ഷീരസംഗമം ‘ക്ഷീരതാരകം 2024-25‘ ലോഗോ പ്രകാശനം തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു.

തേക്കുംകുറ്റി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ കോഴിക്കോട് ജില്ലാ ക്ഷീരസംഗമം ‘ക്ഷീരതാരകം 2024-25’ ജനുവരി 23,24 ന്

 മുരിങ്ങം പുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി ക്ഷീരവികസന ഓഫീസർ ആബിദ പി കെ ആണ് ജില്ലാ ക്ഷീരസംഗമം ലോഗോ ഡിസൈൻ ചെയ്തത്.

എം എൽ എ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല വി പി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ നൗഷാദ് കെ. കെ, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജീജ കെ എം, സീനിയർ ക്ഷീരവികസന ഓഫീസർ ഹിത.എസ്, തേക്കുംകുറ്റി ക്ഷീരസംഘം പ്രസിഡണ്ട് യു പി മരക്കാർ, മുക്കം ക്ഷീരസംഘം പ്രസിഡണ്ട് വിനോദ് മാന്ത്ര, തേക്കുംകുറ്റി ക്ഷീരസംഘം ഡയറക്ടർ വി പി സിദ്ധീഖ് എന്നിവർ സംബന്ധിച്ചു.

ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് 

വിളംബരജാഥ, കന്നുകാലി പ്രദർശനം,ഗോസുരക്ഷ ക്യാമ്പ്, ഡയറി എക്സ്പോ, സെമിനാറുകൾ,ശില്പശാല ഉദ്ഘാടന സമാപന സമ്മേളനങ്ങൾ, കലാസന്ധ്യ,മെഡിക്കൽ ക്യാമ്പ് സെമിനാറുകൾ, ശിൽപശാല, ഡയറിക്വിസ്, കലാസന്ധ്യ, മെഡിക്കൽ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ത്രിതല പഞ്ചായത്ത് മുനിസിപ്പൽ ജനപ്രതിനിധികൾ, ശാസ്ത്ര സാങ്കേതിക വിദഗ്ദർ,ക്ഷീരസഹകാരികൾ,ക്ഷീരസംരംഭകർ,ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Follow us on :

More in Related News