Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാല്യങ്കര കോളേജിൽ സാഗ സാഹിത്യോത്സവം

20 Dec 2024 08:21 IST

Anvar Kaitharam

Share News :

മാല്യങ്കര കോളേജിൽ സാഗ സാഹിത്യോത്സവം


പറവൂർ: മാല്യങ്കര എസ് എൻ എം കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ആഗോള സംഘടനയായ സാഗയുടെ സാഹിത്യോത്സവം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഡോ. സുനിൽ പി ഇളയിടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജിത ടി എച്ച് മുഖ്യപ്രഭാഷണം നടത്തി.

തുടർന്ന് നടന്ന കാവ്യാഞ്ജലിയിൽ കുരീപ്പുഴ ശ്രീകുമാർ, പി എൻ ഗോപികൃഷ്ണൻ, സെബാസ്റ്റ്യൻ, എം എസ് ബനേഷ്, കുഴൂർ വിത്സൻ, അമ്മു ദീപ, മഞ്ജു ഉണ്ണികൃഷ്ണൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു.

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളായ പോലീസ് സർജ്ജൻ ഡോ. പി ബി ഗുജ്‌റാൾ, മാധ്യമ പ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത്, ആം റസ്ലിംഗ് ചാമ്പ്യൻ ആൽഫി വർഗ്ഗീസ് എന്നിവരെ കവി കുരീപ്പുഴ ശ്രീകുമാർ ആദരിച്ചു.

സാഗ റൈറ്റേഴ്സ് ഫോറം പ്രസിദ്ധീകരിച്ച റൈറ്റേഴ്സ് ഫോറം അംഗങ്ങളുടെ കഥാ സമാഹാരമായ കഥാ സാഗരം ക്ഷണിക്കപ്പെട്ട അഥിതികളും എഴുത്തുകാരും ചേർന്ന് പ്രകാശനം ചെയ്തു.

സാഗാ അംഗങ്ങളായ ശ്രീദേവി കെ ലാൽ, ബെസ്സി ലാലൻ, ഷനീബ് അബുബക്കർ, ബിജു ദാസ് എറിയാട് എന്നിവരുടെ പുസ്തകങ്ങൾ കുരീപ്പുഴ ശ്രീകുമാർ ഡോ. സുനിൽ പി ഇളയിടത്തിന് നൽകി പ്രകാശനം ചെയ്തു. ഡിഗ്രി വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സാഗാ ടോപ്പേഴ്സ് അവാർഡ് വിതരണം ഡോ. സുനിൽ പി ഇളയിടം നിർവ്വഹിച്ചു.

കഥാ സാഗരം കവർ ഡിസൈൻ ചെയ്ത സിറാജ് ത്യാഗ്യരാജനെ കവി കുരീപ്പുഴ ശ്രീകുമാർ ആദരിച്ചു. സാഗാ പ്രസിഡന്റ് അനൂപ് പ്രതാപ് സ്വാഗതവും മലയാള വിഭാഗം അദ്ധ്യാപിക ശ്രീജ പി ആർ നന്ദിയും പറഞ്ഞു.

തുടർന്ന് സംഗീത ബാന്റായ ചീവീട് അവതരിപ്പിച്ച സംഗീത വിരുന്ന് അരങ്ങേറി.


Follow us on :

More in Related News