Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദിലീപിൻ്റെ ശബരിമല ദർശനം, ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തി: പി എസ് പ്രശാന്ത്

08 Dec 2024 16:26 IST

Enlight News Desk

Share News :

കൊച്ചി: നടന്‍ ദിലീപ് ശബരിമലയില്‍ വിഐപി ദര്‍ശനം നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത്. ഇത് സംമ്പന്ധിച്ച് നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഓഫീസർ, രണ്ട് ഗാർഡുമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്.

വിശദീകരണം കേട്ട ശേഷം തുടർ നടപടിയുണ്ടാകും. ദിലീപ് എത്തിയതോടെ അൽപസമയം ദർശനം തടസ്സപ്പെട്ടുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. 

ദിലീപിന് മുറി അനുവദിച്ചതിൽ ഒരു ക്രമക്കേടും ഇല്ല. സ്വാഭാവിക നടപടി മാത്രമാണ്. മാധ്യമ പ്രവർത്തകർക്കടക്കം റൂം അനുവദിക്കാറുണ്ടെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. 

ശബരിമല ദർശനം നടത്തിയ നടൻ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്സിലാണ്. മന്ത്രിയും ബോർഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന ഇടത്താണ് ദിലീപിന് മുറി നൽകിയത്. പണം വാങ്ങാതെ ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നൽകിയത്.

ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവൻ സമയവും ദിലീപും സംഘവും ദർശനം തേടി. ഈ സമയത്ത് ദർശനം തേടി കാത്തുനിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഭക്തരെ തടഞ്ഞതാണ്ന്നു വിവാദത്തിന് കാരണമായത്. അയ്യപ്പ ദർശനത്തിന് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്നാണ് ഹൈക്കോടതിയുടെ മുൻകാല ഉത്തരവുണ്ട്. 

Follow us on :

More in Related News