Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ പേമാരിയുടെ ദുരിത പെയിത്തിൽ ആശ്വാസം...

01 Aug 2024 16:17 IST

Jithu Vijay

Share News :



പരപ്പനങ്ങാടി : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശക്തമായി പെയ്തിരുന്ന മഴയെ തുടർന്ന് അപകടകരമായ നിലയിൽ ഒഴുകിയിരുന്ന കീരനല്ലൂർ ന്യൂ കട്ട്, പാലത്തിങ്ങൽ പുഴ എന്നിവിടങ്ങളിൽ നിന്നും വെള്ളം താഴ്ന്നുതുടങ്ങി. ഇന്നലെ രാത്രി 12 മണി മുതൽ വളരെ അപകടകരമായ രീതിയിൽ ആയിരുന്നു പുഴ കരകവിഞ്ഞ് ഒഴുകിയിരുന്നത്. ഇത് രാത്രിയിൽ ആശങ്ക ഉയർന്നിരുന്നെങ്കിലും 

ഇന്ന് രാവിലെ 8 മണി വരെ വെള്ളം അതേ അവസ്ഥയിൽ ഒഴുകുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ 9 മണിയോടുകൂടി വെള്ളം താഴ്ന്നു തുടങ്ങി. കടലിൽ വേലിയിറക്കം ആയതിനാൽ കടലിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിൻ്റെ വേഗത വർദ്ധിച്ചിട്ടുണ്ട്.


പുഴയിലെ വെള്ളം കുറയുന്നതിനനുസരിച്ച്,

പരിസരപ്രദേശത്തെ പാടങ്ങളിലും, പറമ്പുകളിലും, തോടുകളിലും അപകടകരമായി നിൽക്കുന്ന വെള്ളം പുഴയിലേക്ക് എത്തിച്ചേരും. ഇന്ന് രാത്രിയോടുകൂടി ഇപ്പോഴുള്ള കാലാവസ്ഥ തുടരുകയാണെങ്കിൽ പുഴയിലെ വെള്ളം വൻതോതിൽ ഇറങ്ങും എന്ന് തന്നെയാണ് പ്രതീക്ഷ. കീരനല്ലൂർ ന്യൂ കട്ടിൽ അടിഞ്ഞുകൂടിയ വലിയ മരങ്ങൾ 

ട്രോമാകെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ അതിസാഹസികമായി നീക്കം ചെയ്തു 

പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നിസാർ അഹമ്മദ്,

കൗൺസിലർ ഹസ്സൻകോയ, അസിസ് കുളത്ത്, തിരൂരങ്ങാടി ഡെപ്യൂട്ടി തഹസിൽദാർ, നെടുവ വില്ലേജ് ഓഫീസർ,

എന്നിവരും സന്നിദ്ധരായിരുന്നു, 


Follow us on :

More in Related News