Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 21:24 IST
Share News :
തിരൂരങ്ങാടി: പള്ളിപ്പടി അട്ടക്കുഴിങ്ങര റോഡിൽ രണ്ടാഴ്ച മുമ്പ് ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണ മരത്തടികളും മുള്ള് നിറഞ്ഞ ചില്ലകളും കാൽനടയാത്രക്കാർക്കും വാഹന ഗതാഗത്തിനും പ്രയാസമാകുന്നതായി പരാതി ഉയരുന്നു.
മരം കടപുഴകി റോഡിൻ്റെ മറുവശത്തുള്ള വൈദ്യുതി ലൈനിൽ വീഴുകയും രണ്ട് പോസ്റ്റുകൾ തകരുകയും ചെയ്തിരുന്നു. മരം വീണതോടെ ഏറെ നേരം ഗതാഗതടസ്സം നേരിട്ടതിനെ തുടർന്ന് നാട്ടുകാരായ പൊതു പ്രവർത്തകരുടെ സഹായത്താലാണ് മരങ്ങൾ വെട്ടിമാറ്റിയത്.
ചെറുകിട ജലസേചന വകുപ്പിന്റെ അധീനതയിലുള്ള മരം വെട്ടിമാറ്റി രണ്ടാഴ്ച പിന്നിട്ടിട്ടും റോഡിൽ നിന്നും മാറ്റാതെ അവിടെ തന്നെ ഇട്ടിരിക്കുന്നത് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. നഗരസഭയുടെ ഈ ആലസ്യത്തിനെതിരെ പൊതുജനങ്ങൾ പ്രതിഷേധസ്വരം ഉയർത്തുകയാണ്. എത്രയും വേഗം മരത്തടികളും ചില്ലകളും റോഡിൽ നിന്നും മാറ്റി കാൽനടയാത്രക്കാർക്ക് സൗകര്യമൊരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം
ചിത്രത്തിൽ : വെട്ടിമാറ്റിയ മരത്തടികൾ റോഡിനരികിൽ അലക്ഷ്യമായി കിടക്കുന്നു
Follow us on :
Tags:
More in Related News
Please select your location.