Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ വനിതകള്‍ക്ക് പരിശീലനം

14 Aug 2025 20:41 IST

Jithu Vijay

Share News :

മലപ്പുറം : ബേക്കറി ഉല്‍പ്പന്ന നിര്‍മാണത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ് ഡെവലപ്‌മെന്റ് എറണാകുളം സെന്റ് തെരേസ കോളേജുമായി ചേര്‍ന്ന് മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 25 മുതല്‍ 27 വരെ എറണാകുളം ടി.ബി.ഐ.സി, സെന്റ് തെരേസ കോളേജ് എന്നിവിടങ്ങളിലാണ് പരിശീലനം. വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, ജി.എസ്.ടി ഉള്‍പ്പെടെ 4,500/ രൂപയാണ് പരിശീലന ഫീസ്, താത്്പര്യമുള്ളവര്‍ www.kled.info ല്‍ ആഗസ്റ്റ് 20ന് മുന്‍പായി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0484 2532890/2550322/91889 22800.

Follow us on :

More in Related News