Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2024 09:53 IST
Share News :
'
മുക്കം: (കോഴിക്കോട് ) സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത് ഡ്രോൺ പൈലറ്റ് കോഴ്‌സ് പൂർത്തിയാക്കിയ പത്ത് പേരടങ്ങുന്ന സംഘം ഡിജിസിഎ സർട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങി. ഇനി ഇവർ ആകാശ ചിത്രങ്ങൾക്കായി ഡ്രോണുകൾ പറപ്പിക്കുകയായി . വി.പി മുഹമ്മദ് റാഷിദ് (കോഴിക്കോട്ചെ റുവാടി ), സി എ മുഹമ്മദ് ബിലാൽ(കാസ ർക്കോട്), പി മുഹമ്മദ് ഹസ്സൻ (എറണാകുളം) , പി.ടി മനു കണ്ണൂർ, എം.എ നിയാസ് (കാസർക്കോട്) ജോബിൻ ജോർജ്ജ് ( വയനാട്) വി.എസ് അമൽ (വയനാട്), കെ തൽഹത്ത് (കണ്ണൂർ ) മുഹമ്മദ് സിറാജ് , ഐ മുഹമ്മദ് ഹാരിസ് (കാസ ർക്കോട്) എന്നിവരാണ് ഡ്രോൺ പൈലറ്റ് കോഴ്സ് പൂർത്തിയാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അസാപ് സെന്ററുമായി സഹകരിച്ച് ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡാണ് പരിശീലനം നൽകുന്നത്. സംസ്ഥാന സർക്കാറിന്റെ ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ ധനസഹായത്തോടെ കാസർക്കോട് ജില്ലയിലെ വിദ്യാനഗർ അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലായിരുന്നു പരിശീലനം. സംസ്ഥാനത്ത് കാസർകോട് മാത്രമാണ് നിലവിൽ പരിശീലനം നൽകുന്നത്. 16 ദിവസത്തെ പരിശീലനം പൂർത്തിയാക്കിയവർക്ക് കേന്ദ്ര വ്യോമ ഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അംഗീകാരമുള്ള സർട്ടിഫിക്കറ്റാണ് ലഭിക്കുക. ഏരിയൽ സിനിമാട്ടോഗ്രാഫി, ത്രീഡി മാപ്പിങ്, സർവേ, ഡ്രോൺ അസംബ്ലി എന്നിവ യിൽ കഴിവ് നേടി പത്തുവർഷം കാലാവധിയുള്ള 25 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന ഡ്രോൺ പറത്താനുള്ള ലൈസൻസ്സാണ് ലഭിക്കുന്നത്. ഡ്രോണുകൾ പറപ്പിക്കലിന് ഇന്ത്യയിൽ ഡിജിസിഎ ഡ്രോൺ പൈലറ്റ് റിമോട്ട് സർട്ടിഫിക്കറ്റ് (ലൈസൻസ്) നിർബ ന്ധമാക്കിയത് 2021 ആഗസ്‌തിലാണ്.പുതിയ നിയമപ്രകാരം രാജ്യത്ത് ഡ്രോൺ പറത്തുന്നതിന് വലിയ നിയന്ത്രണങ്ങളുണ്ട്. പല സോണുകളാക്കിയാണ് നിയന്ത്രണം. ഉപയോഗിക്കുന്ന ഡ്രോണിൻ്റെ ഭാരവും ഡ്രോൺ പറത്താവുന്ന ഉയരവുമെല്ലാം അടിസ്ഥാനമാക്കിയാണ് നിയമം. ലൈസൻസ് ഇല്ലാതെ ഡ്രോൺ പറത്തിയാൽ മിനിമം ഒരു ലക്ഷമുതൽ അതിൽ കൂടുതലോ പിഴ ഈടാക്കും. അതേ സമയം പറത്തിയ ഡ്രോൺ പിടിച്ചെടുക്കുകയും ചെയ്യുമെന്നതാണ് ചട്ടം.
ചിത്രം : ഡ്രോൺ പൈലറ്റ് കോഴ്സ് പൂർത്തിയാക്കിയവർ'
Follow us on :
Tags:
More in Related News
Please select your location.