Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊന്നാനി ബോട്ടപകടം മരണപ്പെട്ടവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം

13 May 2024 20:38 IST

Jithu Vijay

Share News :


പൊന്നാനി: ലക്ഷദ്വീപ് ഡവലപ്മെൻ്റ് കോർപ്പറേഷൻ്റെ ചരക്ക് കപ്പൽ മൽസ്യബന്ധന ബോട്ടിലിടിച്ചത് മൂലം മരണപ്പെട്ട പൊന്നാനിയിലെ പിക്കിൻ്റെ ഗഫൂർ, കുറിയാമ്മാനകത്ത് സലാം എന്നീ മൽസ്യതൊഴിലാളികളുടെ ആശ്രിതർക്ക് ഒരു കോടി രൂപ വീതവും ബോട്ടിലെ പരിക്ക് പറ്റി ചികിൽസയിലുള്ള മറ്റ് നാല്

മൽസ്യതൊഴിലാളികൾക്ക് പത്ത് ലക്ഷം രൂപ വീതവും പൂർണമായും നഷ്ടപ്പെട്ട ബോട്ടിന്നും മൽസ് ബന്ധന ഉപകരണങ്ങൾക്ക് അമ്പത് ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകണമെന്നു് മൽസ്യതൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡണ്ട് ഉമ്മർ ഒട്ടുമ്മൽ കേരള സർക്കാറിനോട് ആവശ്യപ്പെട്ടു


സംസ്ഥാന സർക്കാർ അധീനതയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ ചേറ്റുവക്ക് വടക്ക് വശത്ത് മൽസ്യബന്ധനം നടത്തികൊണ്ടിരിക്കെയാണ് ലക്ഷ്വദ്വീപ് കപ്പൽ ഇടിച്ച് അപകടം സംഭവിച്ചത്

കപ്പൽ ചാലിലൂടെ യാത്ര ചെയ്യേണ്ട കപ്പൽ മൽസ്യതൊഴിലാളികളുടെ മൽസ്യബന്ധന ഏര്യയിലൂടെ അശ്രദ്ധയായ കപ്പൽയാത്രകൾ കോസ്റ്റ് ഗാഡ് തടയാതിരിക്കുന്നതാണ് ഇത്തരം കടൽ അപകടങ്ങൾക്ക് കാരണമാവുന്നതെന്നും ഉമ്മർ ഒട്ടുമ്മൽ പറഞ്ഞു.


കടലിൽ മൽസ്യബന്ധനം നടത്തുന്ന മൽസ്യതൊഴിലാളികളുടെ ജീവനും മൽസ്യബന്ധന ഉപകരണങ്ങൾക്കും സംരക്ഷണം നൽകുന്നതിൽ കുറ്റകരമായ വീഴ്ചയാണ് അധിക്രതരിൽ നിന്നുമുണ്ടാവുന്നത്.

കുറ്റക്കാരുടെ പേരിൽ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നു് അദ്ദേഹം ആവശ്യപ്പെട്ടു.


ഇടത് സർക്കാറിൻ്റെ നിർദ്ദിഷ്ട തീരക്കടൽ ചരക്ക് ഗതാഗത പദ്ധതി കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുമെന്നും തീരക്കടൽ ചരക്ക് ഗതാഗത പദ്ധതി നിർത്തൽ ചെയ്യണമെന്നും ആവശ്യപ്പെട്ടു

മരണപ്പെട്ട ഗഫുറിൻ്റെയും സലാമിൻ്റെയും ജനാസ സംസ്കരണ ചടങ്ങിൽ പങ്കെടുക്കുകയു വീടുകൾ സന്ദർക്കുകയും പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ സന്ദർശിക്കുകയും ചെയ്തു.


ജില്ലാ യു.ഡി.എഫ്. കൺവീനർ അശ്രഫ് കോക്കൂർ, മൽസ്യതൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന സെക്രട്ടറി കെ.ആർ റസ്സാക്കു് ,അത്തീഖ് പൊന്നാനിനി, മുനീബ്, ടി.അഹമ്മദ് കുട്ടി, നൗഷാദ് കെ.എം, നൗഷാദ് എ, എന്നിവർ കൂടെയുണ്ടായിരുന്നു

Follow us on :

Tags:

More in Related News