Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തപസ്യ സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ കെ.എം മാണി അനുസ്മരണം സംഘടിപ്പിച്ചു

31 Jan 2026 08:34 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

തപസ്യ സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ കെ.എം മാണി അനുസ്മരണം സംഘടിപ്പിച്ചു

മാങ്കുറ്റിപ്പാടം : കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍  കെ. എം .മാണിയുടെ 93-ാം ജന്മദിനത്തോടനുബന്ധിച്ച്  കേരള കോണ്‍ഗ്രസ് -എം മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി  കാരുണ്യദിനം ആചരിച്ചു മാങ്കുറ്റിപ്പാടം തപസ്യ സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ നടന്ന കാരുണ്യ ദിനാചരണവും അനുസ്മരണയോഗവും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് കല്ലറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.  പ്രഭു ചാണാശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിടീച്ചര്‍, അംഗങ്ങളായ ശ്രീജ ടീച്ചര്‍, അതുല്‍കൃഷ്ണ, നൂര്‍ജഹാന്‍ നവാസ്, സിബി പൌലോസ്, സിജി രാജേഷ്, സുമ ആന്റണി, കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി മാത്യു കാവുങ്കല്‍ ,ജോണി ഓണപറമ്പില്‍, എം.ജെ. ഷാജു, വിനു കൂട്ടുങ്കല്‍, റോയ് കപ്പിലുമാംതടത്തില്‍, ഷൈജു കുഴികണ്ടത്തില്‍, കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. അന്തേവാസികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.


Follow us on :

More in Related News