Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹ്യന്റെ മക്കളുടെ സഹജീവി സ്‌നേഹത്തിന് ശില്‍പ്പഭാഷ്യമൊരുക്കി നികേഷ്

22 Feb 2025 19:20 IST

ENLIGHT REPORTER KODAKARA

Share News :


 കോടാലി :സഹ്യന്റെ മക്കളുടെ സഹജീവി സ്‌നേഹത്തിന് ശില്‍പ്പഭാഷ്യമൊരുക്കിയിരിക്കുകയാണ് കോടാലി സ്വദേശിയായ യുവകലാകാരന്‍ നികേഷ്. ആനകളെ അതിരറ്റുസ്‌നേഹിക്കുകയും തെര്‍മക്കോളും ഫൈബറും മറ്റും ഉപയോഗിച്ച് ചലിക്കുന്ന ആനകളുടെ ശില്‍പ്പങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന നികേഷ് ഈയിടെ ദൃശ്യമാധ്യമങ്ങളില്‍ കണ്ട ഹൃദയസ്പര്‍ശിയായ ഒരു ദൃശ്യത്തെ കളിമണ്ണുകൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നത്. അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സിക്കാനുള്ള വനം വകുപ്പിന്റെ ദൗത്യത്തിനിടെ ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് താങ്ങിനിര്‍ത്തിയ ദൃശ്യമാണ് നികേഷ് മെനഞ്ഞടുത്തിട്ടുള്ളത്. ടെലിവിഷന്‍ ചാനലുകളില്‍ കണ്ട ഈ സഹജീവി സ്‌നേഹത്തിന്റെ കാഴ്ച മനസില്‍ മായാതെ നിന്നതാണ് ് കളിമണ്ണില്‍ ഈ കാട്ടുകൊമ്പന്‍മാരെ രൂപപ്പെടുത്താന്‍ ഇടയാക്കിയതെന്ന് നികേഷ് പറഞ്ഞു.


Follow us on :

More in Related News