Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുട്ടികള്‍ക്കായി പെന്‍സില്‍ ചിത്രരചനാമത്സരം22-ന്

18 Sep 2024 21:23 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി : ഏറ്റുമാനൂർ എസ്.പി.പിള്ള സ്മാരകട്രസ്റ്റിന്‍െയും ജനകീയവികസനസമിതിയുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പെന്‍സില്‍ ചിത്രരചനാമത്സരം സെപ്റ്റംബര്‍ 22-ന് രാവിലെ ഒന്‍പത് മുതല്‍

നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചലചിത്ര കലാസംവിധായകന്‍ സാബു രാമന്‍ ഉദ്ഘാടനം ചെയ്യും.എസ്.പി.പിള്ള സ്മാരക ട്രസ്റ്റ്

പ്രസിഡന്റ് ഗണേശ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിക്കും.മത്സരത്തില്‍ പങ്കെടുക്കുന്നതിന് യാതൊരു ഫീസും നല്‍കേണ്ടതില്ല.രജിസ്ട്രഷനുമുണ്ടായിരിക്കുന്നതുമല്ല. ഹൈസ്‌കൂള്‍,പ്‌ളസ് വണ്‍, പ്‌ളസ്ടൂക്ലാസുകളില്‍ പഠിക്കുന്ന വിദ്യര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രാവിലെ 8.30-ന് മുന്‍പായി ഹാളില്‍ എത്തിച്ചേരണം.അന്നുതന്നെ വിധിനിര്‍ണ്ണയം നടത്തിജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും.

വികസനസമിതി ഭാരവാഹികളായ ബി.രാജീവ്, ജി.ജഗദീഷ്,എം.എന്‍.പ്രകാശ്മണി,എസ്.ജെ.ശ്രീലഷ്മി

തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Follow us on :

More in Related News