Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 19:23 IST
Share News :
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ മന്ത്രിയത്തി
പറവൂർ: അയൽവാസിയുടെ ആക്രമണത്തിൽ കൊല ചെയ്യപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ മന്ത്രി പി രാജീവെത്തി.
പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62 ), മകൾ വിനീഷ (32) എന്നിവരെയാണ് വ്യാഴം വൈകീട്ട് 6.30ന് കണിയാപറമ്പിൽ ഋതു വീട്ടിൽ കയറി ഇരുമ്പു പൈപ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച മൃതദേഹം പൊതുദർശനത്തിന് വച്ച കരിമ്പാടത്തുള്ള ഉഷയുടെ സഹോദരിയുടെ വീട്ടിലെത്തിയ മന്ത്രി വേണുവിൻ്റെ ഇളയമകൾ നിത, വിനീഷയുടെ മക്കളായ ആരാധിക, അവനിക എന്നിവരെ ആശ്വസിപ്പിച്ചു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നും, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ്റെ ചികിത്സക്കായി വേണ്ട സഹായങ്ങൾ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സിപിഎം പറവൂർ എരിയ സെക്രട്ടറി ടി വി നിഥിൻ, ചേന്ദമംഗലം ലോക്കൽ സെക്രട്ടറി കെ ജി ബാസ്റ്റിൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമലാ സദാനന്ദൻ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ലീന വിശ്വൻ, വൈസ് പ്രസിഡൻ്റ് വി യു ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം എ എസ് അനിൽകുമാർ, കെ എ വിദ്യാനന്ദൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
Follow us on :
Tags:
More in Related News
Please select your location.