Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 20:35 IST
Share News :
അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ അപ്രോച്ച് റോഡിൽ നിന്നും താഴേക്ക് വീണു
പറവൂർ: അമിത വേഗത്തിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ പറവൂർ പാലത്തിൽ നിന്നും താഴേക്ക് വീണു.
ദേശീയപാത 66 ൽ പറവൂർ പാലത്തിലാണ് ഞായറാഴ്ച വൈകീട്ട് അപകടമുണ്ടായത്. 20 അടി താഴേക്ക് നരങ്ങി നീങ്ങിയ കാർ മതിലിലിടിച്ചു നിന്നു. ചെറിയ കുട്ടി ഉൾപ്പെടെ കാറിൽ ഉണ്ടായിരുന്നവർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാർ എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്നു.
മറ്റൊരു വാഹനം എതിർ ദിശയിൽ നിന്നും വന്നപ്പോൾ സൈഡ് കൊടുത്തപ്പോഴാണ് കാർ മറിഞ്ഞതെന്നാണ് വിവരം. കാറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്. എതിർദിശയിൽ വന്ന കാർ അമിത വേഗതയിലായിരുന്നുവെന്ന് ഇവർ പറയുന്നു. ഇതു കണ്ട് ഭയന്ന ഉടൻ കാർ ഇടത്തോട്ട് വെട്ടിച്ചതാണ് അപകടത്തിന് കാരണം.
Follow us on :
Tags:
More in Related News
Please select your location.