Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാഷാപഠനത്തിന് സൗകര്യമൊരുക്കി യുവതയെ തൊഴിൽ നൈപുണ്യമുള്ളവരാക്കും: മന്ത്രി ആർ.ബിന്ദു

14 Mar 2025 11:18 IST

Jithu Vijay

Share News :

മലപ്പുറം : ഭാഷാ നൈപുണ്യം വളർത്തുന്നതിനും ഭാഷയുടെയും സാഹിത്യത്തിന്റെയും j മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ട് കേരള ലാംഗ്വേജ് നെറ്റ് വർക്കിന്റെയും മലയാള സർവ്വകലാശാലയുടെയും നേതൃത്വത്തിൽ പൊന്നാനി ഐ സി എസ് ആർ ക്യാമ്പസിൽ ആരംഭിച്ച ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക വിദേശ ഭാഷാ പഠന- വിവർത്തന ഉപകേന്ദ്രം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ :ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച അറിവുൽപാദന കേന്ദ്രമാക്കി മാറ്റാൻ ഈ പദ്ധതി കൊണ്ട് സാധിക്കും എന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. 


കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഈ വർഷം ആരംഭിക്കുന്ന എട്ട് മികവു കേന്ദ്രങ്ങളിൽ ഒന്നാണ് കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് കേന്ദ്രം. ഇതിന്റെ മുഖ്യ കേന്ദ്രത്തിന്റെ പ്രഖ്യാപനം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിച്ചിരുന്നു. പൊന്നാനിയിലെ ഉപ കേന്ദ്രത്തിലൂടെ കുറഞ്ഞ ചെലവിൽ വിദേശ ഭാഷാ പരിശീലനം സാധ്യമാക്കുകയാണ് പ്രാരംഭഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ജർമ്മൻ ഭാഷയിൽ A1 കോഴ്സും കമ്മ്യൂണിക്കേറ്റീവ് അറബിക്കിൽ സർട്ടിഫിക്കറ്റ് കോഴ്സുമാണ് ഉടൻ ആരംഭിക്കുന്നത്. കൂടാതെ സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ് ഭാഷകളും പരിശീലിപ്പിക്കും.


പൊന്നാനി ശൈഖ് മഖ്ദൂം സൈനുദ്ദീൻ ഉപ കേന്ദ്രത്തിലെ ഓഫ് ലൈൻ ക്ലാസുകൾ പൊന്നാനി ഐ സി എസ് ആർ തുടർ പഠന കേന്ദ്രത്തിലാണ് നടത്തുന്നത്. ഇത് കൂടാതെ പ്ലസ് ടു, പോളിടെക്നിക്ക്, ഐടിഐ, എന്നീ കോഴ്സുകൾ കഴിഞ്ഞവർക്കും നഴ്സിംഗ്, എൻജിനീയറിങ്, മറ്റ് പ്രൊഫഷണൽ കോഴ്സുകൾ എന്നിവയുടെ പഠനത്തിനായും തൊഴിൽ ആവശ്യങ്ങൾക്കായും വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും ഓൺലൈൻ ആയും ഓഫ് ലൈനായും പ്രത്യേകം ബാച്ചുകൾ ആരംഭിക്കും.അറബിക് കോഴ്സ് 120 മണിക്കൂറും ജർമൻ കോഴ്സ് 90 മണിക്കൂറുമാണ്. ഓരോ പഠന തൊഴിൽ മേഖലയ്ക്ക് ആവശ്യമായ പ്രത്യേക പദങ്ങൾ, ശൈലികൾ ഇവയുടെ പരിശീലനവും വളരെ കുറഞ്ഞ ഫീസിൽ ലഭ്യമാക്കും. അറബിക് കോഴ്സിന് 5000 രൂപയും ജർമൻ കോഴ്സിന് 10000 രൂപയും ആണ് ഫീസ്. 


 ആദ്യത്തെ ബാച്ചിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ഇളവുണ്ടാകും. മാത്രമല്ല, ഭാഷാ പഠനത്തിനായി പ്രത്യേക കെട്ടിടം നിർമ്മിക്കും.

Follow us on :

More in Related News