Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 16:53 IST
Share News :
അശ്വതിക്ക് ആശ്വാസമായി സ്നേഹ വീടിന് കല്ലിട്ടു
പറവൂർ: അശ്വതിക്ക് ആശ്വാസമായി സ്നേഹ വീടിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തറക്കല്ലിട്ടു.
അകാലത്തിൽ ഭർത്താവിൻ്റെ ദാരുണ മരണത്തോടെ അനാഥമായ അശ്വതിക്കും കുഞ്ഞുങ്ങൾക്കും പ്രതിപക്ഷ നേതാവാണ് സ്ഥലവും വാഗ്ദാനം ചെയ്തത്. അശ്വതിയുടെ പേരിൽ വാങ്ങിയ മൂന്ന് സെൻ്റ് സ്ഥലത്തിൻ്റെ ആധാരം രണ്ടാഴ്ച്ച മുൻപ് കൈമാറിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 11 നാണ് വയനാട് വൈത്തിരി സ്വദേശിയും അശ്വതിയുടെ ഭർത്താവുമായ മോഹൻ കുമാർ (28) പറവൂർ താലൂക്ക് ആശുപത്രി വളപ്പിലെ മരം മുറിക്കുന്നതിനിടെ കയർ കഴുത്തിലും ദേഹത്തും വലിഞ്ഞു മുറുകി മരത്തിന് മുകളിൽ വെച്ചു തന്നെ മരിച്ചത്. ഇതോടെ തത്തപ്പിള്ളിയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ഭാര്യ അശ്വതിയും പറക്കമുറ്റാത്ത മൂന്ന് പെൺകുഞ്ഞുങ്ങളും ഇരുളടഞ്ഞ ഭാവിക്കുമുന്നിൽ പകച്ചു നിന്നപ്പോൾ വിവരമറിഞ്ഞെത്തിയ പ്രതിപക്ഷനേതാവ് ഇവർക്ക് സ്വന്തമായി സ്ഥലവും വീടും അശ്വതിക്ക് ജോലിയും വാഗ്ദാനം ചെയ്തിരുന്നു. പണി പൂർത്തിയാക്കി ഫെബ്രുവരിയിൽ താക്കോൽ നൽകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന കോസ്റ്റൽ ഗ്രൂപ്പിൻ്റെ സാരഥികളായ അസിമുദ്ദീൻ, നിഷാദ്അസീം എന്നിവരാണ് പുനർജനി പദ്ധതിയിൽ വീട് സ്പോൺസർ ചെയ്തിട്ടുള്ളത്.
പ്രതിപക്ഷ നേതാവ് എടുത്ത് നൽകിയ വാടക വീട്ടിലാണ് അശ്വതിയും കുഞ്ഞുങ്ങളും ഇപ്പോൾ താമസിക്കുന്നത്. കുട്ടികളുടെ വിദ്യഭ്യാസ ചിലവും പ്രതിപക്ഷ നേതാവ് ഉറപ്പു നൽകിയിട്ടുണ്ട്. അശ്വതിയുടെ കോഴ്സ് പൂർത്തിയാക്കിയാൽ ജോലിയും നൽകും. ചടങ്ങിൽ പങ്കെടുത്ത കോസ്റ്റൽ ഗ്രൂപ്പ് പ്രതിനിധി നദീറാബീഗം അസിമുദ്ദീൻ പ്രതിമാസം ആയിരം രൂപയുടെ ഭക്ഷ്യവസ്തുക്കൾ വീതം അശ്വതിക്ക് നൽകുമെന്ന് അറിയിച്ചു.
ചടങ്ങിൽ കാർഷിക ഗ്രാമവികസന ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ്, നഗരസഭ ചെയർപേഴ്സൺ ബീനാ ശശിധരൻ, വൈസ് ചെയർമാൻ എം.ജെ. രാജു, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, വി.എച്ച്.ജമാൽ, കെ.കെ. അബ്ദുള്ള, സജി നമ്പ്യത്ത്, പി.എ. സക്കീർ, കെ.കെ.സുമയ്യ, പി.എസ്.ശശി, വി.ആർ ഗോപാലകൃഷ്ണൻ, വി.ജി. ശശിധരൻ, ശ്രീദേവി പ്രദീപ്, ഷെറീന അബ്ദുൽ കെരിം, വി.പി.അനിൽകുമാർ, കെ. കെ. കൃഷ്ണലാൽ, കെ.എ. അനസ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.