Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിസ്ഥാന സൗകര്യ വികസനത്തിന് തുക കണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ചുമായി വടയാർ ഇളങ്കാവ് സ്‌കൂൾ.

02 Sep 2024 16:50 IST

santhosh sharma.v

Share News :

വൈക്കം: സ്വന്തമായി സ്കൂളിന് വാഹന ഇല്ലാത്തതിനെ തുടർന്ന് കുട്ടികളുടെ യാത്രാ സൗകര്യത്തിനായി എടുക്കുന്ന വാഹനത്തിന് വാടക നൽകുന്നതിനും അതോടൊപ്പം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പണംകണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ചുമായി സ്കൂൾ പി ടി എ. 

നിർദ്ധനരായ വിദ്യാർഥികൾ പഠിക്കുന്ന തലയോലപ്പറമ്പ് വടയാർ ഇളങ്കാവ് ഗവൺമെൻ്റ് :യു.പി.സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതിയുടെ 

ആഭിമുഖ്യത്തിലാണ് ഇതിനാവശ്യമായ പണം സ്വരൂപിക്കാനായി ബിരിയാണി ചലഞ്ച് ആശയവുമായി മുന്നിട്ടിറങ്ങിയത്.

പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ വിതരണ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എൻ.ആർ റോഷിൻ, വൈസ് പ്രസിഡൻ്റ് കെ.സി മനീഷ്, ഹെഡ്മാസ്റ്റർ പ്രവീൺ കുമാർ, അധ്യാപകരായ ഏ.പി തിലകൻ, ധന്യ, മീര തുടങ്ങിയവർ നേതൃത്വം നൽകി. ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. സർക്കാർ ഓഫീസുകൾ മറ്റ് സ്ഥപനങ്ങൾ എന്നിവിടങ്ങളിലെ ആവശ്യക്കാർക്ക് 2000 ബിരിയാണി പാക്കറ്റുകളാണ് തയ്യാറാക്കി വിതരണം ചെയ്തത്. ബിരിയാണിക്കാവശ്യമായ ഉത്പ്പന്നങ്ങൾ ജനപ്രതിനിധികളും പൊതു പ്രവർത്തകരും വ്യാപരികളുമാണ് സംഭാവന ചെയ്തത് . വാഹനം വടകയ്ക്ക് എടുത്ത് നടത്തുന്നതിനാൽ 4 ലക്ഷം രൂപയോളം ചിലവ് വരും. ഫീസിനത്തിൽ 2.5 ലക്ഷം രൂപയാണ് കുട്ടികളിൽ നിന്നും കിട്ടിയിരുന്നത്. പി ടി എ യും അധ്യാപകരും ചേർന്ന് അധികതുക കൈയ്യിൽ നിന്നും എടുത്താണ് ഇതിനാവശ്യമായ തുക കണ്ടെത്തിയിരുന്നത്.






Follow us on :

More in Related News