Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് എൻ. ഇ.ബാലറാം സാംസ്കാരിക പഠനകേന്ദ്രത്തിൻ്റെ ധനശേഖരണാർത്ഥം നാടകം സംഘടിപ്പിക്കുന്നു.

15 Jun 2024 16:07 IST

santhosh sharma.v

Share News :

വൈക്കം: ചെമ്മനത്തുകര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എൻ.ഇ. ബാലറാം സാംസ്കാരിക പഠനകേന്ദ്രത്തിൻ്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാടകത്തിൻ്റെ ടിക്കറ്റ് ആദ്യവിൽപ്പന സി.കെ. ആശ എം എൽ എ ആനത്താനത്ത് വാസുദേവൻ നമ്പൂതിരിക്ക് നൽകി നിർവ്വഹിച്ചു.  സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് ആചാര്യനും തത്വ ചിന്തകനും ചരിത്ര പണ്ഡിതനുമായിരുന്ന എൻ.ഇ. ബാലറാമിൻ്റെ പേരിലാണ് പഠന കേന്ദ്രം പ്രവർത്തിക്കുന്നത്.  സെപ്തംബർ 5ന് വൈകിട്ട് 6ന് ടി വിപുരം സെൻറ് ജോസഫ് പാരിഷ് ഹാളിൽ KPAC യുടെ ഒളിവിലെ ഓർമ്മകൾ എന്ന നാടകമാണ് അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാസുദേവൻ നമ്പൂതിരിയുടെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് എം.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജീനാ തോമസ്, എസ്. ബിജു, ബി.സദാനന്ദൻ, കെ.വി. നടരാജൻ, സി.കെ. വിജയകുമാർ, ആർ. ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News