Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അർജുനെവിടെ എന്ന വലിയ ചോദ്യത്തിന് ഉത്തരം കിട്ടി, കുടുംബത്തിന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി- അർജുന്റെ സഹോദരി അഞ്ജു

26 Sep 2024 09:55 IST

- Shafeek cn

Share News :

72 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. അർജുനെവിടെ എന്ന വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്നായിരുന്നു അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതികരണം.


വൈകി എങ്കിലും അവനെ കണ്ടെത്തിയെന്നും മനുഷ്യ സാധ്യമല്ലാത്ത കാര്യമായിരുന്നെന്നും അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതികരിച്ചു. കുടുംബത്തിന്റെ കൂടെ നിന്ന എല്ലാവർക്കുമുള്ള നന്ദിയും അഞ്ജു അറിയിച്ചു

‘ലോകമെമ്പാടുമുള്ള മലയാളികൾ കൂടെ നിന്നു. ദൗത്യം വിജയകരമാക്കാൻ കൂടെ നിന്ന മാധ്യമങ്ങൾക്ക് നന്ദി. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്തു. പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയത്. വ്യാജ വാർത്തകളുളുമായി യു ട്യൂബ് ചാനലുകൾ മുതലെടുത്തു. വ്യാജവാർത്തകള്‍ വിഷമിപ്പിച്ചു. ഡ്ര‍ഡ്ജിം​ഗ് സാധ്യമാക്കിയ കർണാടക സർക്കാരിനോട്, ഒപ്പം നിന്ന എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്’, അഞ്ജു പറഞ്ഞു.


‘രാഘവൻ എംപി, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, ഈശ്വർ മൽപെ, രഞ്ജിത്ത് അടക്കമുള്ളവരെയും ഓർക്കുന്നു. ഡ്രഡ്ജിങ് നടത്താനുള്ള കാര്യത്തിൽ കേരള സർക്കാരടക്കം ഇടപെട്ടിട്ടുണ്ട്. കൃഷ്ണ തകർന്നുപോയപ്പോൾ അവളെ ചേർത്തു നിർത്തിയതും ജോലി നൽകിയതുമെല്ലാം കേരള സർക്കാരാണ്.


കർണാടക സർക്കാരിനും കൂടെ നിന്ന മാധ്യമങ്ങൾക്കും നന്ദി. ഞങ്ങളുടെ കൂടെ നിരവധി ആളുകളാണ് ഒപ്പം നിന്നത്. മനാഫിക്കയും ലോറി ഉടമ മുബീനും ഒരുപാട് സഹായിച്ചു. സ്വന്തം നിലയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു. പക്ഷേ കുടുംബം ഒറ്റക്കെട്ടായി നിന്നു. അപകടം നടന്ന ദിവസം മുതൽ തന്റെ ഭർത്താവ് ഷിരൂരിലുണ്ട്. എല്ലാവരുടെയും ശ്രമത്തിന്റെ ഫലമായാണ് ഇന്നലെ ഒരു ഉത്തരം ലഭിച്ചത്’, അഞ്ജു പറഞ്ഞു.

Follow us on :

More in Related News