Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2025 11:43 IST
Share News :
കോഴിക്കോട് : കേരളത്തിലെ മദ്റസ വിദ്യാഭ്യാസ രംഗത്ത് നൂതന സമീപനങ്ങൾ സ്വീകരിച്ച് കാലോചിത ഇടപെടൽ നടത്തി വരുന്ന കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (സി ഐ ഇ ആർ) സംഘടിപ്പിക്കുന്ന സംസ്ഥാന അധ്യാപക സമ്മേളനം ഏപ്രിൽ 27 ന് (ഞായർ) കോഴിക്കോട്ട് നടക്കും.
ധാർമിക മൂല്യങ്ങൾ അവഗണിക്കപ്പെടുന്ന സമകാല സാഹചര്യത്തിൽ ധാർമിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരുടെ ശാക്തീകരണം ലക്ഷ്യം വെച്ചാണ് മദ്റസ അധ്യാപകർക്ക് വേണ്ടി സമ്മേളനം സംഘടിപ്പിക്കുന്നത്. അധ്യാപകൻ, പഠിതാവ്, കരിക്കുലം, ക്ലാസ്സ് റൂം, സ്ഥാപനം എന്നീ പ്രധാന തീമുകൾ അടിസ്ഥാനമാക്കി നടത്തുന്ന പഠനങ്ങളും ചർ ച്ചകളുമാണ് സമ്മേളനത്തിലെ പ്രധാന ഇനം. 'മാറുന്ന തലമുറ, മികവുറ്റ ശിക്ഷണം' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം 27 ന് ( ഞായർ ) രാവിലെ 9.30ന് കോഴിക്കോട് കല്ലായ് ഒ എ കെ കൺവെൻഷൻ സെൻ്ററിൽ സംസ്ഥാന വഖഫ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.
സി ഐ ഇ ആർ ചെയർമാൻ ഡോ.ഐ പി അബ്ദുസ്സലാം അധ്യക്ഷത വഹിക്കും. എക്സലൻസ് അവാർഡുകൾ കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് സി പി ഉമർ സുല്ലമി വിതരണം ചെയ്യും. ഡോ: ഇ കെ അഹമ്മദ് കുട്ടി അധ്യാപകരെ ആദരിക്കും. അഡ്വ.പി മുഹമ്മദ് ഹനീഫ്, എ ടി ഹസൻ മദനി, പി ടി അബ്ദുൽ മജീദ് സുല്ലമി, ടി പി ഹുസൈൻ കോയ, ഡോ.മൻസൂർ ഒതായി, എംടി അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിക്കും. ഡോ: ജമാലുദ്ദീൻ ഫാറൂഖി, ഡോ:സുലൈമാൻ മേൽപ്പത്തൂർ, അബ്ദുൽ ഗഫൂർ തിക്കോടി, അബ്ദുൽ എസ് പി ഉസാമ അബ്ദു ജബ്ബാർ, ടി ടി ഫിറോസ്, ജുനൈസ് മുണ്ടേരി, അബ്ദുൽ വഹാബ് നന്മണ്ട എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമാപന സമ്മേളനം കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹ് മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം പാലത്ത് അധ്യക്ഷത വഹിക്കും. പ്രതിഭാ അവാർഡുകൾ ഐ എസ്. എം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.ടി അൻവർ സാദത്തും വിചാരം അവാർഡ് എം ജി എം പ്രസിഡൻ്റ് സൽമാ അൻവാരിയ്യ, ഐ.ജി.എം പ്രസിഡണ്ട് ജിദ മനാൽ എന്നിവരും രചന അവാർഡ് എം എസ് എം പ്രസിഡൻ്റ് ജസിൻ നജീബും വിതരണം ചെയ്യും. റഷീദ് പരപ്പനങ്ങാടി, അബ്ദുൽ മജീദ് പുത്തൂർ തുടങ്ങിയവർ പ്രസംഗിക്കും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ആയിരത്തിലധികം മദ്റസ അധ്യാപകർ സമ്മേളനത്തി പങ്കെടുക്കും.
പത്രസമ്മേളനത്തിൽ
ഡോ : ഐ.പി അബ്ദുസലാം, എ.ടി ഹസൻ മദനി, ഇബ്രാഹീം പാലത്ത്, ശുക്കൂർ കോണിക്കൽ, അബ്ദുൽ വഹാബ് നൻമണ്ട എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.