Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 17:51 IST
Share News :
വൈക്കം: വനിതാ പോലീസ് ഉൾപ്പെടെ ജോലി ചെയ്യുന്ന വൈക്കം പോലീസ് സ്റ്റേഷൻ വളപ്പിൽ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്ന
ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് മാലിന്യകുഴി നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്. ഭക്ഷണപദാര്ഥങ്ങളടക്കം കൊണ്ടുവന്ന് ഇവിടെ തള്ളിയിരിക്കുന്നതിനാല്‍ നഗരസഭയ്ക്കും മാലിന്യം നീക്കം ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ് ഉള്ളത്. ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. നിയമ പാലകർ തന്നെ ഇങ്ങനെ ചെയ്താൽ നഗരം എങ്ങനെ മാലിന്യ മുക്തമാകുമെന്നും ഇതിനെതിരെ എന്ത് നടപടിയാണ് നഗരസഭയും ബന്ധപ്പെട്ട വകുപ്പും സ്വീകരിക്കുക എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.