Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനന്തപുരി ഒരുങ്ങി ; ഉത്സവം മാര്‍ച്ച് മൂന്നിന്.

26 Feb 2026 12:07 IST

Jithu Vijay

Share News :

തിരുവനന്തപുരം : 'സ്ത്രീകളുടെ ശബരിമല' എന്ന് അറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച് മൂന്നിന്. പൊങ്കാലയുടെ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പൊങ്കാല സമർപ്പണത്തിനുള്ള ഇഷ്ടികയും, കലങ്ങളും നിരന്നു കഴിഞ്ഞു. തിരുവനന്തപുരം നഗരത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


ക്ഷേത്രത്തിലെ മഹോത്സവമായ ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാര്‍ത്തിക നാളിലാണ് പൊങ്കാല ഉത്സവത്തിന് തുടക്കമാവുന്നത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. കണ്ണകി, അന്നപൂര്‍ണേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആദിപരാശക്തിയെ സങ്കല്‍പ്പിക്കുന്നു. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് വരെ നിരവധി സ്ത്രീകള്‍ എത്തും. ശനിയാഴ്ച്ച മുതൽ തിരുവനന്തപുരം നഗരം പൊങ്കാല അര്‍പ്പിക്കാനും ഭഗവതിയെ തൊഴാനും എത്തുന്ന ഭക്തരാല്‍ നിറയും. ഇതിനോടകം തന്നെ തിരുവനന്തപുരം നഗരത്തിൽ ഹോട്ടലുകളിൽ റുംമുകളുടെ ബുക്കിംങ് പൂർത്തിയായിരിക്കുകയാണ്.


ഉറവിടവും ചരിത്രവും


ആറ്റുകാലിലെ ഒരു പുരാതന കുടുംബമായ മുല്ലൂവീട്ടിലെ കാരണവരുടെ മുന്നിൽ ഭഗവതി സ്വയം പ്രത്യക്ഷയായി എന്നാണ് ഐതിഹ്യം. ഒരു ദിവസം സന്ധ്യാവന്ദനത്തിനായി കിള്ളിയാറ്റിൽ സ്നാനം ചെയ്തു കൊണ്ടിരുന്ന കാരണവരുടെ മുന്നിൽ തേജസ്സിയായ ഒരു ബാലിക നദിയുടെ അക്കരെയിൽ നിന്നും തന്നെ മറുകരയിലേക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിച്ചു. നദി മുറിച്ചു കടക്കാൻ സഹായിച്ച കാരണവർ ബാലികയുടെ ദിവ്യമായ ഭാവം കണ്ട് ആദരവ് തോന്നി തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും സ്വീകരിച്ചു. ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ബാലിക അപ്രത്യക്ഷയായി. ബാലികയെ കാണാതായതിനാൽ വിഷമിച്ച കാരണവരുടെ സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും അടുത്തുള്ള കാവിൽ അടയാളം കാണുന്നയിടത്ത് തൻ്റെ സ്ഥാനം നിർമ്മിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. പിറ്റേദിവസം രാവിലെ തന്നെ കാവിൽ ചെന്ന് നോക്കിയവർ മൂന്ന് വരകൾ വരച്ചിരിക്കുന്നതായി കാണുകയും ആ സ്ഥലത്ത് ഭഗവതിയെ കുടിയിരുത്തുകയും ചെയ്തു. അന്ന് ഭഗവതിയെ കുടിയിരുത്തിയ സ്ഥലമാണ് പിൽക്കാലത്ത് ആറ്റുകാൽ ഭഗവതി ക്ഷേത്രമായി മാറിയത്.


ഉത്സവനാളുകളിലെ പ്രധാന ചടങ്ങുകളും കലാപരിപാടികളും താഴെ പറയുന്ന സമയക്രമത്തിൽ നടക്കും.


ഫെബ്രുവരി 27 (വ്യാഴം)

വൈകിട്ട് 6.00: സംഗീതക്കച്ചേരി - ശങ്കരൻ നമ്പൂതിരി.

രാത്രി 8.00: ഗാനമേള - ഉണ്ണി മേനോൻ.

രാത്രി 11.00: ശാസ്ത്രീയനൃത്തം - ഡോ. നീന പ്രസാദ്.

ഫെബ്രുവരി 28 (വെള്ളി)

രാത്രി 8.00: മ്യൂസിക് ബാൻഡ് - ആര്യ ദയാൽ.

മാർച്ച് 01 (ശനി)

വൈകിട്ട് 7.00: വീണ-പുല്ലാങ്കുഴൽ-വയലിൻ ഫ്യൂഷൻ - രാജേഷ് വൈദ്യ, രാജേഷ് ചേർത്തല, വേദമിത്ര.

മാർച്ച് 02 (ഞായർ)

രാത്രി 10.00: ഭരതനാട്യം, ശാസ്ത്രീയനൃത്തം.

പൊങ്കാല നാൾ: മാർച്ച് 03 (തിങ്കൾ)

രാവിലെ: ശുദ്ധപുണ്യാഹം.

രാവിലെ 9.45: അടുപ്പുവെട്ട്.

ഉച്ചയ്ക്ക് 2.15: പൊങ്കാല നിവേദ്യം.

രാത്രി 8.30: കുത്തിയോട്ടം ചൂരൽകുത്ത്.

രാത്രി 10.45: പുറത്തെഴുന്നള്ളത്ത്.

മാർച്ച് 04 (ചൊവ്വ)

രാവിലെ 8.00: അകത്തെഴുന്നള്ളത്ത്.

രാത്രി 9.45: കാപ്പഴിക്കൽ.

രാത്രി 12.45: കുരുതി തർപ്പണം (ഉത്സവ സമാപനം)

Follow us on :

More in Related News