Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2024 12:07 IST
Share News :
കോഴിക്കോട് - തങ്ങളെ അടിമകളെ പോലെ കണക്കാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പാർലമെൻറ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് എയ്ഡഡ് പ്രീ പ്രൈമറി അധ്യാപകർ. പതിനാലായിരത്തോളം വരുന്ന അധ്യാപകരും കുടുംബങ്ങളും ബഹിഷ്ക്കരണത്തിന്റെ ഭാഗമാകും. പുറത്തു പറയാൻ പറ്റാത്ത ശമ്പളമാണ് ഇപ്പോഴും തങ്ങൾക്ക് ലഭിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു.
പി.വനജ., ദേവിക, റംസീന, ഷാജില, പ്രജിനഎന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
കോഴിക്കോട് ജില്ലാ എയ്‌ഡഡ് സ്‌കൂൾ പ്രി-പ്രൈമറി അധ്യാപകർ പുറത്തിറക്കിയ പത്രക്കുറിപ്പ്
കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായ എയ്‌ഡഡ് സ്കൂളിലെ പ്രി-പ്രൈമറി അധ്യാപകരാണ് ഞങ്ങൾ. ഇന്ന് എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രീ-പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. എന്നാൽ എയ്‌ഡഡ് സ്‌കൂൾ പ്രി-പ്രൈമറി അധ്യാപകർക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരു ആനുകൂല്ല്യവും ലഭിക്കുന്നില്ല.
സർക്കാർ സ്‌കൂളുകളിലെ പ്രീ-പ്രൈമറി അധ്യാപകർക്ക് 2012 മുതൽ സർക്കാർ ഓണറേറിയവും, മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മാത്രവുമല്ല സർക്കാർ സ്‌കൂളിലെ പ്രീ- പ്രൈമറി കുട്ടികൾക്ക് ഏകികൃത സിലബസ്സും, പാഠ്യപദ്ധതിയും ഉച്ചഭക്ഷണവും ലഭിക്കുന്നുണ്ട്.
എയ്‌ഡഡ് സ്‌കൂളിലെ പ്രീ-പ്രൈമറി അധ്യാപകർക്ക് കുട്ടികളിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ ഫീസാണ് ഏകവരുമാനമാർഗ്ഗം. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാ നാവാത്തതാണ് എയ്‌ഡഡ് പ്രീ-പ്രൈമറി മേഖലയിലെ അധ്യാപകരുടെ ഈ ദയനീയ സ്ഥിതി. ഇത്രയും ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്ന മറ്റൊരു വിഭാഗം കേരളത്തിൽ ഇല്ല എന്നുള്ളത്
ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്.ഏറ്റവും ചെറിയ കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന് കൊടുക്കു
കയും അവരെ സ്നേഹപൂർവ്വം പരിചരിക്കുകയും ചെയ്യുന്ന ഏറ്റവും മഹത്തരമായ ഉത്തരവാദിത്വം
നിർവ്വഹിക്കുന്നവരാണ് പ്രി-പ്രൈമറി അധ്യാപകർ. എന്നാൽ അതിനനുസരിച്ചുള്ള വേതനമോ, അംഗീകാരമോ ലഭിക്കുന്നില്ല.
എയ്‌ഡഡ് സ്‌കൂളുകളുടെ ഭാഗമായി പ്രീ-പ്രൈമറിയെ അംഗീകരിച്ച് അധ്യാപകർക്ക് ഓണറേറിയവും, മറ്റ് ആനുകുല്ല്യങ്ങളും അനുവദിക്കുകയും, പ്രീ-പ്രൈമറിയിലെ കുട്ടികൾക്ക് ഏകികൃത സിലബസ്സും പാഠ്യപദ്ധതിയും നടപ്പാക്കി. എല്ലാ കുട്ടികളേയും ഉച്ചഭക്ഷണ പദ്ധതിയിൽ
ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് അങ്ങയുടെ പ്രധാന ആവശ്യം.
ഞങ്ങളുടെ ഈ ആവശ്യങ്ങൾ പലവട്ടം സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതു വരേയും സർക്കാറിൻ്റെ ഭാഗത്തുനിന്ന് അനുകൂലമായ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹ ചര്യത്തിൽ വരാൻ പോകുന്ന പാർലമെൻ്ററി ഇലക്ഷൻ ബഹിഷ്ക്കരിക്കാൻ ഞങ്ങളിൽ പല അധ്യാപകരും തയ്യാറായിരിക്കുകയാണ്. ആയത് സമൂഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ പത്രമാധ്യമങ്ങളുടെ അക- മഴിഞ്ഞ പിന്തുണ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.