Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2024 15:00 IST
Share News :
കൊണ്ടോട്ടി: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിനോടനുബന്ധിച്ച് കൊണ്ടോട്ടി മേഖല ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ മെയ്ദിന റാലി സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി മുഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.തൊഴിലാളി അവകാശങ്ങളും തൊഴിൽ നിയമങ്ങളും സംരക്ഷിക്കാൻ കഴിയാത്ത സർക്കാരുകളാണ് രാജ്യം ഭരിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബാലൻ അധ്യക്ഷത വഹിച്ചു. തൊഴിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സംരക്ഷിക്കുന്നതിന് വേണ്ടിയും രക്തവും ജീവനും നൽകിയ ധീര നേതാക്കളെ ചടങ്ങിൽ അനുസ്മരിച്ചു. കെ പി സി സി അംഗം റിയാസ് മുക്കോളി മുഖ്യപ്രഭാഷണം നടത്തി . മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മുനീറ, മഹിളാ കോൺഗ്രസ് മുനിസിപ്പൽ പ്രസിഡൻറ് അബീന പുതിയറക്കൽ ,നഗരസഭ കൗൺസിലർ സൗമ്യ, ചുമട്ട് തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി നബീർ കുട്ടൻ കാവിൽ ,സുബ്രഹ്മണ്യൻ, മുഹമ്മദ് കുട്ടി സി, മൻസൂർ വാഴൂർ, ഷാജി കുഴിപ്പള്ളി, ജംഷീദ് കെ കെ, വേലായുധൻ മൂച്ചിക്കൽ, വസന്ത ടിപി , തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.