Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 15:24 IST
Share News :
വൈക്കം: സെപ്റ്റംബർ, ഒക്ടോബർ മാസത്തെ റേഷൻ വ്യാപാരികളുടെ വേതന കുടിശ്ശിക ഉടൻ നൽകുക, കോവിഡ് കാലത്ത് കിറ്റ് നൽകിയതിന്റെ കമ്മീഷൻ പൂർണമായും നൽകി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നൽകുക, 2018 ലെ വേതന പാക്കേജ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വൈക്കത്ത് റേഷൻ വ്യാപാരികൾ കടകളടച്ച് താലൂക്ക് സപ്ലൈ ആഫീസിന് മുൻപിൽ ധർണ്ണ നടത്തി.സംയുക്ത റേഷൻ കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ നടത്തുന്ന സമര പരിപാടിയുടെ ഭാഗമായാണ്
ധർണ്ണാ സമരം സംഘടിപ്പിച്ചത്.
സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയും താലൂക്ക് കോ - ഓർഡിനേഷൻ കമ്മറ്റി ചെയർമാനുമായ വി. ജോസഫ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേഷൻ കമ്മറ്റി താലൂക്ക് വൈസ് പ്രസിഡൻ്റ് ജിൻഷോ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. കോ -ഓർഡിനേഷൻ സെക്രട്ടറി വിജയൻ ഇടയത്ത്, റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് ഐ.ജോർജ്ജ് കുട്ടി, അജേഷ് പി നായർ,, എൻ. ജെ ഷാജി, അശോകൻ, പ്രീതി, അനു തുടങ്ങിയവർ പ്രസംഗിച്ചു.വനിതാ പ്രവർത്തകർ അടക്കം നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.