Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരുവുനായ ഭീഷണിക്കെതിരെ സിപിഎം മാർച്ച്

16 Nov 2024 12:26 IST

Anvar Kaitharam

Share News :

തെരുവുനായ ഭീഷണിക്കെതിരെ സിപിഎം മാർച്ച്


പറവൂർ: നഗരത്തിലെ തെരുവുനായ ഭീഷണിക്കെതിരെ സിപിഎം മുനിസിപ്പൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭ മാർച്ച് നടത്തി.

ഏരിയ കമ്മിറ്റിയംഗം കെ എ വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി ജയൻ അധ്യക്ഷനായി. നിലച്ചു കിടക്കുന്ന എബിസി പ്രോഗ്രാം ഉടൻ ആരംഭിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിഥിൻ, ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി സജീഷ് കുമാർ, റീന അജയകുമാർ, കെ ജെ ഷൈൻ, എം പി ഏയ്ഞ്ചൽസ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News