Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 18:34 IST
Share News :
കോട്ടയം: നിലവിൽ ക്ഷേമനിധി ലഭിച്ചുകൊണ്ടിരിക്കുന്നവരോടൊപ്പം പ്രാദേശിക പത്രപ്രവർത്തകരെ കൂടി ലയിപ്പിച്ച് സാംസ്കാരിക വകുപ്പ് വഴി ക്ഷേമനിധി ഏർപ്പെടുത്തുന്നതിന് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് ശ്രമം നടത്തുമെന്നും അടുത്ത നിയമസഭ സമ്മേളനത്തിൽ ഇത് സംബന്ധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും സഹകരണ തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
കേരള ജേർണലിസ്റ്റ്‌സ് യൂണിയൻ്റെ 9-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻ്റ് പി.ബി. തമ്പി അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണവും മുതിർന്ന അംഗങളെ ആദരിക്കലും മുൻ മന്ത്രി അഡ്വ. മോൻസ് ജോസഫ് എംഎൽഎ നിർവ്വഹിച്ചു. സമൂഹത്തിലെ വ്യത്യസ്ഥ മേഖലകളിൽ പ്രവർത്തിക്കുന്ന മഹത് വ്യക്തിത്വങ്ങളായ പി.യു. തോമസ്, റവ. ഫാ. ജയിംസ് മുല്ലശ്ശേരി, ബ്രഹ്മശ്രീ മധു മേവാനന്ദസ്വാമികൾ, ഡോ. പ്രേംലാൽ എന്നിവരെ ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ ആദരിച്ചു. കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് എൻ. അനിൽ ബിശ്വാസ്
ഐഡി കാർഡ് വിതരണവും,
ദേശീയ സമിതി അംഗം ആഷിക് മണിയംകുളം സപ്ലിമെൻ്റ് പ്രകാശനവും നിർവ്വഹിച്ചു.
സംസ്ഥാന സമിതി അംഗം പി.ഷൺമുഖൻ, സംസ്ഥാന വനിതാവേദി കൺവീനർ ആശാ കുട്ടപ്പൻ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിജയൻ, ജില്ലാ സെക്രട്ടറി കെ. ജി. ഹരിദാസ്, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ സന്തോഷ് ശർമ്മ, സുഭാഷ് ലാൽ, വൈസ് പ്രസിഡന്റ് ജോസ് ചമ്പക്കര, ഇടുക്കി ജില്ലാ പ്രസിഡന്റ് ബിജു ലോട്ടസ്, സ്വാഗത സംഘം ജനറൽ കൺവീനർ ഗണേഷ് ഏറ്റുമാനൂർ തുടങ്ങിയവർ പ്രസംഗിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.സംഘടനാ റിപ്പോർട്ടിനും ചർച്ചകൾക്കും ശേഷം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
Follow us on :
Tags:
More in Related News
Please select your location.