Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്ഡിപിഐ കൺവെൻഷൻ നടത്തി

15 Jul 2024 13:51 IST

- Anvar Kaitharam

Share News :

 എസ്ഡിപിഐ കൺവെൻഷൻ നടത്തി


പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. അജേഷ് എൻ എം ആണ് സ്ഥാനാർഥി. 

സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് ഉദ്ഘാടനം ചെയ്തു. പറവൂർ മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി എം ഫൈസൽ, വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് സുനിതാ നിസാർ, പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഷമീർ മാഞ്ഞാലി, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, മണ്ഡലം സെക്രട്ടറി സുധീർ അത്താണി, സ്ഥാനാർത്ഥി അജേഷ് എൻ എം ,റിയാസ് പാറപ്പുറം എന്നിവർ സംസാരിച്ചു.


Follow us on :

More in Related News