Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തീറ്റപ്പുൽകൃഷി വികസന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക് ഡയറി പ്രമോട്ടര്‍മാരെ നിയമിക്കുന്നു.

07 Jun 2024 19:22 IST

Jithu Vijay

Share News :


മലപ്പുറം : ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽകൃഷി വികസന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ 15  ബ്ലോക്കുകളിലേക്ക് ഡയറി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.  പ്രായ പരിധി: 2024 ജനുവരി ഒന്നിന് 45 കവിയരുത്. ഡയറി പ്രമോട്ടറായി മുൻപ് സേവനമനുഷ്ഠിച്ചവർക്ക് ആ സേവന കാലയളവ് പ്രായപരിധിയിൽ ഇളവ് നല്‍കും. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന നല്‍കും. 2025  മാർച്ച് വരെ പരമാവധി 10 മാസത്തേക്കാണ് നിയമനം. പ്രതിമാസം 8000 രൂപയാണ് ഇൻസെന്റീവ്. അപേക്ഷ ഫോറം  ബന്ധപ്പെട്ട ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. നിശ്ചിത അപേക്ഷ അനുബന്ധരേഖകളോടൊപ്പം ജൂണ്‍ 14 ന് വൈകിട്ട് മൂന്നു മണിക്ക് മുമ്പ് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ സമര്‍പ്പിക്കണം.

Follow us on :

Tags:

More in Related News