Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2024 17:20 IST
Share News :
മുക്കം : രാജ്യത്ത് നടക്കാൻ പോകുന്ന ഈ തെരഞ്ഞെടുപ്പോടുകൂടി ഇന്ത്യയിൽ മോദി യുഗം അവസാനിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ അഭിപ്രായപ്പെട്ടു.. ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തിൽ ജനങ്ങൾ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണിയോടൊപ്പമായിരിക്കുമെന്നും എൽ.ഡി.എഫ് ആരോടൊപ്പമാണെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി എം. കെ. രാഘവന്റെ കുന്നമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥി പര്യടനം ചെറൂപ്പയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. കെ. രാഘവനെ ജനങ്ങൾക്ക് മുമ്പിൽ ബഹുമാനം നൽകി അവതരിപ്പിക്കേണ്ട കാര്യമില്ല എന്നും കോഴിക്കോട്ടുകാരുടെ ഹൃദയത്തിലാണ് എം. കെ. രാഘവന്റെ സ്ഥാനമെന്നും പ്രവീൺകുമാർ പറഞ്ഞു. കാമ്പുറത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. എം. നിയാസ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി യു. സി. രാമൻ, കുന്ദമംഗലം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ മൂസ മൗലവി, കൺവീനർ ദിനേശ് പെരുമണ്ണ, വളപ്പിൽ റസാക്ക്, രവികുമാർ പനോളി, ഹംസ മാസ്റ്റർ, ഒ. ഹുസൈൻ, എം.പി കേളുക്കുട്ടി, സുനോജ് കുരുവട്ടൂർ, ഇസ്മായിൽ മാസ്റ്റർ, വി.എസ്. രഞ്ജിത്ത്, കെ. എം.അപ്പുക്കുഞ്ഞൻ, എൻ.പി അഹമ്മദ്, കെ. പി. അരവിന്ദൻ, ടി. രഞ്ജിത്ത്, കെ. എ. കാദർ മാസ്റ്റർ, വാസന്തി വിജയൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.