Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എൽ.സി.എ സമുദായദിനാചരണം

03 Dec 2024 19:02 IST

Anvar Kaitharam

Share News :

കെ.എൽ.സി.എ സമുദായദിനാചരണം


പറവൂർ: കെ.എൽ.സി.എ കോട്ടപ്പുറം രൂപത സംഘടിപ്പിച്ച സമുദായദിനാചരണവും മെറിറ്റ് അവാർഡ് വിതരണവും ബിഷപ്പ് അബ്രോസ് പുത്തൻവീട്ടിൽ ഉൽഘാടനം ചെയ്തു.

കോട്ടപ്പുറം ആൽബർടൈൻ അനിമേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കെ എൽ സി എ രൂപത പ്രസിഡന്റ് അനിൽ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജോയ് ഗോതുരുത്ത് സമുദായദിന സന്ദേശം നൽകി.

ഇ.ഡി. ഫ്രാൻസിസ്, ഷൈജ ടീച്ചർ, അലക്‌സ് താളൂപ്പാടത്ത്, പി എഫ് ലോറൻസ്, ടോമി തൗണ്ടശേരി എന്നിവർ സംസാരിച്ചു.

ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ദേശീയ പുരസ്‌കാര ജേതാവ് ജിജോ ജോൺ പുത്തേഴത്ത്, ജൂനിയർ നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ എയ്ഞ്ചൽ പി.എ., കടലിൽ 500 മീറ്റർ നീന്തി ലോകറേക്കോർഡ് കരസ്ഥമാക്കിയ സാൻഡ്രിയ ഫാന്റിൻ, സെഫാനിയ ഫാന്റിൻ എിവരെയും രൂപതയിലെ എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിഗ്രി, പി.ജി തുടങ്ങി പി.എച്ച്ഡി വരെ ഉതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.

Follow us on :

More in Related News