Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 18:32 IST
Share News :
വിദ്യാർത്ഥികൾക്കായി ക്ലിയർ സൈറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു
പറവൂർ: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന സൗജന്യ നേത്ര പരിശോധനാ പദ്ധതിയായ 'ക്ലിയർ സൈറ്റിന്റെ' ജില്ലാതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ നിർവഹിച്ചു.
സ്‌കൂൾ കുട്ടികളുടെ കാഴ്ചശക്തി വർദ്ധിപ്പിച്ച് അവരുടെ ജീവിതനിലവാരം ഉയർത്താനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നേത്ര പരിശോധനക്കായി പ്രോട്ടോക്കോളുകൾ സ്ഥാപിക്കുകയും കുട്ടികൾക്ക് രോഗം നിർണയിച്ചാലുടൻ പ്രീ-ഫാബ്രിക്കേറ്റഡ് കണ്ണടകൾ നൽകുകയും ചെയ്യും. വർദ്ധിച്ചുവരുന്ന മയോപിയ ചെറുക്കുന്നതിന് സമയോചിതവും ഫലപ്രദവുമായ ഇടപെടലും ക്ലിയർ സൈറ്റ് പദ്ധതി ഉറപ്പാക്കുന്നു.
കണ്ണൻകുളങ്ങര ഗവ.എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ പറവൂർ എ ഇ ഒ നിഖില ശശി അധ്യക്ഷത വഹിച്ചു. ആസ്റ്റർ ഡി. എം ഫൌണ്ടേഷൻ അസി. ജനറൽ മാനേജർ ലത്തീഫ് കാസിം, ടിന്റു മുരളി, അനുപ്രിയ കെ. വി, ടി. ഡി. ജോസഫ്, സാദിക് എന്നിവർ പ്രസംഗിച്ചു.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ അനുബന്ധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ നേത്രപരിശോധനയും കണ്ണടകളും നൽകുന്നത്.
Follow us on :
Tags:
More in Related News
Please select your location.