Tue Dec 12, 2023 10:56 PM 1ST

Location  

Sign In

84 എക്സൈസ് ഇൻസ്‌പെക്ടർമാരുടെയും 59 സിവിൽ എക്സൈസ് ഓഫീസർമാരുടെയും 14 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെയും പാസ്സിങ് ഔട്ട്‌ പരേഡ് തൃശ്ശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ വച്ച് നടന്നു.

11 May 2025 21:04 IST

Jithu Vijay

Share News :

തൃശ്ശൂർ : അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 84 എക്സൈസ് ഇൻസ്‌പെക്ടർമാരുടെയും 59 സിവിൽ എക്സൈസ് ഓഫീസർമാരുടെയും 14 വനിതാ സിവിൽ എക്സൈസ് ഓഫീസർമാരുടെയും പാസ്സിങ് ഔട്ട്‌ പരേഡ് തൃശ്ശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ വച്ച് നടന്നു. ചടങ്ങിൽ തദ്ദേശ സ്വയംഭരണ പാർലിമെറ്ററികാര്യ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. എക്സൈസ് കമ്മീഷണർ ADGP മഹിപൽ യദാവ് ഐ.പി.എസ് സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. എക്സൈസ് അക്കാദമി ഡയറക്ടർ പ്രദീപ്‌ കുമാർ.കെ ട്രെയിനികൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.


ബെസ്റ്റ് ഇൻഡോർ എക്സൈസ് ഇൻസ്‌പെക്ടർ ട്രെയിനിയായി ആദർശ്.ജി യെയും, ബെസ്റ്റ് ഷൂട്ടർ എക്സൈസ് ഇൻസ്‌പെക്ടർ ട്രെയിനിയായി നന്ദു കൃഷണ.ജെ.എസ് നെയും, മികച്ച ഔട്ട്ഡോർ എക്സൈസ് ഇൻസ്‌പെക്ടർ ട്രെയിനിയായി ശബരിദാസിനെയും ബെസ്റ്റ് ഔൾറൗണ്ടർ എക്സൈസ് ഇൻസ്‌പെക്ടർ ട്രെയിനിയായി കണ്ണൻ.കെ.എസ് നെയും തെരഞ്ഞെടുത്തു. ബെസ്റ്റ് ഇൻഡോർ സിവിൽ എക്സൈസ് ഓഫീസർ/വനിത സിവിൽ എക്സൈസ് ഓഫീസർ ട്രെയിനിയായി അനശ്വര മധുവിനെയും, ബെസ്റ്റ് ഷൂട്ടർ സിവിൽ എക്സൈസ് ഓഫീസർ/വനിത സിവിൽ എക്സൈസ് ഓഫീസർ ട്രെയിനിയായി സനൂപ്.സി.കെ, ദിവ്യ ഉണ്ണി എന്നിവരെയും മികച്ച ഔട്ട്ഡോർ സിവിൽ എക്സൈസ് ഓഫീസർ/വനിത സിവിൽ എക്സൈസ് ഓഫീസർ ട്രെയിനിയായി ദീപു.എസ്.എസ് നെയും ബെസ്റ്റ് ഔൾറൗണ്ടർ സിവിൽ എക്സൈസ് ഓഫീസർ/വനിത സിവിൽ എക്സൈസ് ഓഫീസർ ട്രെയിനിയായി അഞ്ജന.സി.എസ് നെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

Follow us on :

More in Related News