Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2025 14:56 IST
Share News :
മലപ്പുറം : താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നാലുവര്‍ഷ ബിസിഎ ബിരുദത്തിൽ എസ്.ടി-1, ബി.എസ്.സി ഇലക്ട്രോണിക്‌സ് ബിരുദത്തിൽ ഇഡബ്ല്യുഎസ്-3, പിഡബ്ല്യുഡി-1, ബിഎ ഇംഗ്ലീഷ് ബിരുദത്തിൽ ഇഡബ്ല്യുഎസ്-1
എന്നിങ്ങനെ ഒഴിവുണ്ട്. സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ആഗസ്റ്റ് 22 ന് ഉച്ചക്ക് മൂന്നിന് മുൻപായി കോളേജിൽ നേരിട്ട് ഹാജരാകണം.
ഫോണ്‍: 9188900200.
തവനൂർ ഗവ. കോളേജിൽ ബികോം (ഭിന്നശേഷി, സ്പോർട്സ്, ലക്ഷദ്വീപ്) ബി.എ. ഇംഗ്ലീഷ് (പട്ടികജാതി, ഭിന്നശേഷി, ലക്ഷദ്വീപ്) ബി.എ സോഷ്യോളജി (ഭിന്നശേഷി, ലക്ഷദ്വീപ്) എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല ഏകജാലക സംവിധാനത്തിൽ അപേക്ഷ നൽകി ക്യാപ് ഐഡി ലഭ്യമായവർ ആഗസ്റ്റ് 25ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കോളേജിൽ അസൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 9188900204
Follow us on :
Tags:
Please select your location.