Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Dec 2024 20:32 IST
Share News :
കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് യോഗത്തിനിടയിൽ ഫോണിൽ വീഡിയോയെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രസ്താവന പിൻവലിക്കണമെന്നും കോൺഗ്രസിൻ്റെ അഭിപ്രായമാണോ പറഞ്ഞതെന്ന് വ്യക്തമാക്കണം. സ്ത്രിവിരുദ്ധ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരളാ വനിതാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് ഷീലാ തോമസ് ആവശ്യപ്പെട്ടു. രണ്ട് കോൺഗ്രസ് വനിതാ അംഗങ്ങൾ നടത്തിയ ചട്ടലംഘനത്തിനെതിരെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ചോദ്യം ചെയ്തതിനെതിരെ കോൺഗ്രസ് പാർട്ടി കാഞ്ഞിരപ്പള്ളിയിൽ നടത്തിയ പ്രതിഷേധ യോഗത്തിനിടയിലാണ് ഡിസിസി പ്രസിഡന്റ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
Follow us on :
Tags:
More in Related News
Please select your location.