Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.

09 Dec 2024 20:49 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മമ്പാട് ആണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരിച്ചത്. മമ്പാട് എംഇഎസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഫിദ. പോലിസെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും, മരണ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

Follow us on :

More in Related News