Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2025 13:58 IST
Share News :
പരപ്പനങ്ങാടി : സി പി ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് പരപ്പനങ്ങാടിയിൽ
തുടക്കമാകും. ആഗസ്റ്റ് അഞ്ച് വരെയാണ്
സമ്മേളനം നടക്കുക. 237 പ്രതിനിധികള്‍ പങ്കെടുക്കും. പതാക, ബാനർ, കൊടിമര ജാഥകള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് തിരൂരങ്ങാടി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഗമിക്കും.
പതാക ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ സെയ്തലവി, ബാനർ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി എച്ച് നൗഷാദ്, കൊടിമരം സ്വാഗത സംഘം ട്രഷറർ ജി സുരേഷ് കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങും.
നാല് മണിക്ക് റെഡ് വോളണ്ടിയർ മാർച്ച് ആരംഭിക്കും. തുടര്‍ന്ന് കെ ബാബുരാജ് നഗറില്‍ (പയനിങല്‍ ജങ്ഷൻ) സ്വാഗതസംഘം ചെയർമാൻ നിയാസ് പുളിക്കലകത്ത് പതാക ഉയർത്തും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി സല്യൂട്ട് സ്വീകരിക്കും. പൊതുസമ്മേളനം ദേശീയ കൗണ്‍സില്‍ അംഗവും റവന്യുമന്ത്രിയുമായ കെ രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിക്കും.
നാളെ രാവിലെ ഒമ്പതിന് കെ കോയക്കുഞ്ഞി നഹ സമൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. എഐഎസ്‌എഫ് ജില്ലാ സെക്രട്ടറി എം കെ മുഹമ്മദ് അർഷാദിന്റെ നേതൃത്വത്തില്‍ കൊണ്ടു വരുന്ന ദീപശിഖ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഏറ്റുവാങ്ങും. പ്രതിനിധി സമ്മേളന വേദിയായ കെ പ്രഭാകരൻ നഗറില്‍ (പരപ്പനങ്ങാടി ജാസ് ഓഡിറ്റോറിയം) പ്രൊഫ. ഇ പി മുഹമ്മദാലി പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ സത്യൻ മൊകേരി, പി പി സുനീർ എം പി, മന്ത്രി ജി ആർ അനില്‍, മുല്ലക്കര രത്നാകരൻ, രാജാജി മാത്യു തോമസ്, സി കെ ശശിധരൻ എന്നിവർ പങ്കെടുക്കും. അഞ്ചിന് സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.