Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലയൺസ് ക്ലബ് ടെലിവിഷൻ നൽകി

27 Dec 2024 11:54 IST

Jithu Vijay

Share News :



തിരുരങ്ങാടി : ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെക്ക് സ്മാർട്ട് ടെലിവിഷൻ നൽകി. കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന നൂറ് കണക്കിന് രോഗികളുടെയും സഹായികളുടെ മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പ് സമയത്തേ മുഷിപ്പ് മാറാൻ ടി വി വളരേയധികം ആശ്വാസമായി.


ചടങ്ങിൽ ലയൺസ് ക്ലബ് തിരുരങ്ങാടി പ്രസിഡൻറ് സിദ്ധീഖ് എം പി, സെക്രട്ടറി ഷാജു കെ ടി, ട്രഷറർ അബ്ദുൽ അമർ, മുൻ പ്രസിഡൻ്റുമാരായ സിദ്ധീഖ് പനക്കൽ, ഡോ. സ്മിത അനി എന്നിവർ ചേർന്ന് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തസ്ലീനാ ഷാജിക്ക് ടിവി കൈമാറി.


ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസക്കുട്ടി അധ്യക്ഷത വഹിച്ചു.

പ്രസിഡൻ്റ് തസലീനാ ഷാജി ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ വി കെ ഷമീന, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീമനിത, ജനപ്രതിനിധികളായ മുസ്തഫ നടുത്തൊടി, മുഹമ്മദ് കുട്ടി നടുത്തൊടി, ഊർപ്പായി സൈതലവി, ഷരീഫ എംപി, ഡോക്ടർ ഈസ, ഹെൽത്ത് ഇൻസ്പെക്ടർ ഉമേഷ് ലാൽ, LHI ലത, JHI അബ്ദുറസാഖ് എന്നിവർ സംസാരിച്ചു

Follow us on :

More in Related News