Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിത ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു

27 Aug 2025 19:00 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : വന്നിത ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രവർത്തക സമിതി അംഗം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. വനിത ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഷമീന വെള്ളക്കാട്ട് അധ്യക്ഷയായി. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മുസ് ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി തിരഞ്ഞെടുത്ത ഖാലിദ് കിളി മുണ്ടയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. എക്സൈസ് ഓഫീസർ ഷഫീഖ് ലഹരി ബോധവൽക്കരണ ക്ലാസ്സെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റിയംഗം ജാഫർ സാദിഖ്, അരിയിൽ മൊയ്തീൻ ഹാജി, എ.പി സഫിയ, ഫാത്തിമ ജെസ് ലി, ശംസാദ എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News