Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 17:01 IST
Share News :
കടുത്തുരുത്തി: ഏറ്റുമാനൂർ -എറണാകുളം റോഡിലെ അപകടകരമായ വളവുകൾ നിവർത്തുന്നതിന് ആവശ്യമായ സ്ഥലമെടുപ്പ് പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി 11 (1) നോട്ടിഫിക്കേഷൻ 10 - 7 - 2023 ഗസറ്റിൽ പ്രസിദ്ധീകരിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
കടുത്തുരുത്തി മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന വിവിധ അപകട വളവുകൾ നിവർത്തുന്നതിലെ കാലതാമസം പരിഹരിച്ച് ഭൂമി ഏറ്റെടുക്കൽ നടത്താൻ സർക്കാർ നടപടികൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം ലഭിച്ച മറുപടിയിലാണ് റവന്യൂ മന്ത്രി ഇക്കാര്യം അറിയിച്ചത്.
വളവ് നിവർത്തലിനു വേണ്ടി ഏറ്റെടുക്കാനുള്ള എല്ലാ സ്ഥലങ്ങളുടെയും സർവ്വേ നടത്തി സബ് ഡിവിഷൻ റിക്കോർഡുകൾ തയ്യാറാക്കി ജില്ലാ സർവ്വേ സൂപ്രണ്ടിന് സമർപ്പിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.ഇതേ തുടർന്ന് സർവ്വേ നടപടികൾ പൂർത്തിയായിട്ടുണ്ട്.
അലൈൻമെന്റിൽ ഉൾപ്പെട്ടുവരുന്ന ഭൂമിയിലെ അതിർത്തി കല്ലുകളിൽ പരിശോധനയിൽ കണ്ടെത്താൻ കഴിയാത്തവ പരിശോധിച്ച ഇതിനോടകം അതിർത്തി കല്ലുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കാനുള്ള 6(1) വിജ്ഞാപനം ആദ്യം പുറപ്പെടുവിച്ചത് പഴയ ആക്ട് പ്രകാരം ആയിരുന്നു.2009 മുതൽ ഇക്കാര്യത്തിലുള്ള നടപടികൾ നടന്നു വരുമ്പോൾ ആണ് 2013 കാലഘട്ടത്തിൽ ആർ. എഫ് .സി .ടി . എൽ. ആർ. ആർ ആക്ട് പ്രകാരമുള്ള പുതുക്കിയ 6 (1) വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടി വന്നത്.പ്രസ്തുത സാഹചര്യത്തെ തുടർന്നാണ് സബ് ഡിവിഷൻ റെക്കോർഡുകൾ പുതുക്കി തയ്യാറാക്കാൻ കാലതാമസം നേരിട്ടത്.ഇതേത്തുടർന്ന് ജില്ലാ സർവ്വേ സൂപ്രണ്ടിൽ നിന്ന് അംഗീകരിച്ച് ലഭിച്ച സ്കെച്ചുകൾ റബ്ബ് ചെയ്ത് പുതിയവ തയ്യാറാക്കേണ്ടിവന്നു.പുനരധിവാസ പാക്കേജ്,വിലനിർണയം എന്നിവ സംബന്ധിച്ച നടപടികൾ പൂർത്തീകരിക്കണം.കൂടാതെ സ്ഥലം സർവ്വേ ചെയ്തതിൽ കാണക്കാരി, മുട്ടുചിറ , കടുത്തുരുത്തി എന്നീ വില്ലേജുകളിൽ ഉൾപ്പെട്ട ചില സബ് ഡിവിഷൻ നമ്പറുകളും വടയാർ വില്ലേജിലെ എല്ലാ സബ് ഡിവിഷൻ നമ്പറുകളുടെയും റീസർവ്വേ നമ്പറുകളുടെയും റിക്വിസിഷൻ നടപടിയിലും സർക്കാർ ഉത്തരവിലും ഉൾപ്പെടുത്തി ലഭിക്കേണ്ടതുണ്ട്. അർത്ഥനാധികാരി, ലാൻ്റ് കോസ്റ്റ് അനുവദിച്ചു നൽകാത്തതിനാലും 19 (1)പ്രഖ്യാപനം പുറപ്പെടുവിക്കുന്നതിന് കാലതാമസം ഉണ്ടായിട്ടുണ്ട്.ഇത്തരത്തിലുള്ള സർക്കാർ നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുള്ളതായി മന്ത്രി കെ രാജൻ മറുപടി നൽകി.
അപകട വളവ് നിവർത്തൽ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്ന കുറുപ്പന്തറ ജംഗ്ഷൻ വികസന പ്രവർത്തനങ്ങളുടെ സ്ഥലമെടുപ്പ് നടപടികളും പരമാവധി വേഗത്തിൽ സർക്കാർ പൂർത്തിയാക്കണമെന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു.
പട്ടിത്താനം മുതൽ തലയോലപ്പറമ്പ് വരെയുള്ള അപകട വളവുകൾ നിവർത്തുന്നതിൽ നിലമായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളുടെ കരഭൂമി തരംതിരിക്കൽ നടപടി ഉടനെ പൂർത്തിയാക്കണം. കരഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ സ്ഥലങ്ങളും എത്രയും പെട്ടെന്ന് ഏറ്റെടുത്ത് ഒന്നാംഘട്ട പദ്ധതി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് മോൻസ് ജോസഫ് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.