Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്യായമായ പാചകവാതക - പെട്രോൾ വില വർദ്ധനവിനെതിരെ സി പി ഐ എം പള്ളിപ്പുറം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കുട്ടി സമരം സംഘടിപ്പിച്ചു

13 Apr 2025 12:59 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അന്യായമായ

പാചകവാതക - പെട്രോൾ വില വർദ്ധനവിനെതിരെ സി പി ഐ എം പള്ളിപ്പുറം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറത്ത് അടുപ്പ് കുട്ടി സമരം സംഘടിപ്പിച്ചു. സമരം മഹിള അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മറ്റി അംഗവും, സി പി ഐ എം തിരുരങ്ങാടി ഏരിയ കമ്മറ്റി അംഗവുമായ അഡ്വ. കൃപാലിനി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം മഞ്ജുഷ പ്രലേഷ് അഭിവാദ്യം ചെയ്തു. സി പി ഐ എം പള്ളിപ്പുറം ബ്രാഞ്ച് സെക്രട്ടറി ജിത്തു വിജയ് അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ കൗൺസിലർ എം. ജൈനിഷ സ്വാഗതവും, ബ്രാഞ്ച് കമ്മറ്റി അംഗം കുഞ്ഞോട്ട് കാർത്തികേയൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News