Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി

07 Jul 2024 21:49 IST

MUKUNDAN

Share News :

ചാവക്കാട്:കുവൈറ്റില്‍ തീപിടുത്തത്തില്‍ മരണമടഞ്ഞ ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും,പ്രവാസി വ്യവസായികളായ യൂസഫലി 5 ലക്ഷം,രവി പിള്ള രണ്ട് ലക്ഷം,ഫൊക്കാനാ സംഘടന പ്രസിഡന്റ് രണ്ട് ലക്ഷം ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ധനസഹായം കേരള സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ.രാജൻ,ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ.ബിന്ദു എന്നിവർ പാലയൂരിലെ വീട്ടിലെത്തിയാണ് കൈമാറിയത്.പ്രവാസി വ്യവസായ പ്രമുഖനായ ജെ.കെ.മേനോൻ രണ്ട് ലക്ഷം രൂപ നോർക്ക മുഖാന്തരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.കൂടാതെ ബിനോയ് തോമസിനെ മകന് ജോലി വാഗ്ദാനം ചെയ്തതായും മന്ത്രിമാർ അറിയിച്ചു.ബിനോയ് തോമസിന്റെ കുടുംബത്തിന് സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സവിശേഷമായ ശ്രദ്ധയും പരിഗണനയും ഉണ്ടാവുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.ജാതിമത വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ രാഷ്ട്രീയ ഭേദമന്യേ സഹായം നൽകാൻ ഒന്നിച്ചതിന് മന്ത്രി കെ.രാജൻ നന്ദി അറിയിച്ചു.എൻ.കെ.അക്ബർ എം.എൽഎ,ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജ,ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷിജ പ്രശാന്ത് തുടങ്ങി നിരവധി ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.


Follow us on :

More in Related News