Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 16:47 IST
Share News :
കാഞ്ഞിരപ്പള്ളി
കിഴക്കൻ കേരളത്തിലെ പ്രധാന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നായ വിഴിക്കിത്തോട്ടിൽ പ്രവർത്തിക്കുന്ന ചേനപ്പാടി ആർ വിഎച്ച്എസ് സർക്കാർ സ്കുളിലെ മേധാവിയോടാണ് ഈ ചോദ്യമുയർന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മിനി ബസ്, സ്പോർട്സ് പരിശീലന ഉപകരണങ്ങൾ വാങ്ങൽ, ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് എന്നിവ സംഭരിക്കാനാണ്
ഈ കലാലയത്തിൽ തിങ്കളാഴ്ച ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
വികസന പ്രവർത്തനങ്ങൾക്ക് ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ നൽകിയ ബിരിയാണി വാങ്ങിയവർ വീണ്ടും ആവശ്യക്കാരായി. ഫോണിൽ നിരന്തരം സ്കൂൾ ഹെഡ് മിസ്ട്രസ് ടീനാ ടീച്ചർക്ക് വിളി വന്നുകൊണ്ടിരുന്നു.
1500 ബിരിയാണി പാകംചെയ്ത് വിൽപ്പന നടത്തി സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തുകയായിരുന്നു എസ് എം സി യുടെ ലക്ഷ്യം. എന്നാൽ രണ്ടായരത്തിനടുത്ത് ബിരിയാണി വിൽക്കാൻ കഴിഞ്ഞു.
സമീപ പ്രദേശങ്ങളെ ഒൻപത് ഭാഗങ്ങളായി തിരിച്ച് പ്രത്യേക ടീം രൂപീകരിച്ച് മുൻകൂട്ടി ഓർഡർ ശേഖരിച്ച് വീടുകളിൽ എത്തിക്കുന്നതിന് എസ് എം സി തയ്യാറാക്കിയ പരിപാടി വൻവിജയമായി.
സ്കൂൾവാൻ, തായ്ക്കൊണ്ട പരിശീലന ഉപകരണങ്ങൾ, സ്പോർട്സ് പരിശീലന ഉപകരണങ്ങൾ എൽ കെ ജി, യു കെ ജി കളിക്കോപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള ധനസമാഹരണ പരിപാടിയിൽ നാട് ഒന്നടങ്കം സഹകരിച്ചതിന്റ സന്തോഷത്തിലാണ് സ്കൂൾ അധികൃതരും എസ് എം സി യും.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ ആർ തങ്കപ്പന്റെ സഹകരണത്തോടെ നടന്ന ചലഞ്ചിന്റെ വിജയത്തിന് വാർഡ് മെമ്പർ സിന്ധു സോമൻ ,അധ്യാപകർ , പി ടി എ പ്രസിഡന്റ് രഞ്ജിത്, എസ് എം സി ചെയർമാൻ കെ ആർ പുഷ്പലാൽ , വൈസ് ചെയർമാൻ സന്തോഷ് മഞ്ഞാക്കൻ , പ്രിൻസിപ്പൽ രശ്മി ആർ, എന്നിവർ പ്രധാന പങ്ക് വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.