Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ഫറോക്കിലെ റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് നാടിന് സമർപ്പിച്ചു.

13 Apr 2025 21:31 IST

Jithu Vijay

Share News :

കോഴിക്കോട് : ചാലിയാറിന് മീതെ പറക്കാൻ സിപ് ലൈൻ, പുഴ കടക്കാൻ റോപ്പ് കാർ, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, കുട്ടികളുടെ പാർക്ക്, റെസ്റ്റോറൻ്റ് എന്നിവയെല്ലാം ഒരുങ്ങി. കോഴിക്കോട് ഫറോക്കിലെ റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് ഇന്ന് പൊതുമാരമത്ത് ടൂറിസ് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.


പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾ ടൂറിസം വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുകയാണ്. അതിൽ കോഴിക്കോട് ജില്ലയിൽ പൂർത്തിയാകുന്ന ആദ്യത്തെ പദ്ധതിയാണ് റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക്. ഫറോക്ക് പുതിയ റസ്റ്റ് ഹൗസിന് സമീപത്ത് ചാലിയാർ പുഴയുടെ തീരത്ത് ആണ് പുതിയ സാഹസിക വിനോദ കേന്ദ്രം യാഥാർത്ഥ്യമായിരിക്കുന്നത്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഉള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന ഇടമാണിത്. 


കുട്ടികളുടെ പാർക്ക്, വിവിധ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾ, ചലിയാറിന് കുറുകെ സിപ് ലൈൻ, റോപ്പ് കാർ, ചാലിയാറിൽ സ്പീഡ് ബോട്ട്, കയാക്കിങ്, ശിക്കാര ബോട്ട്, 180 അടി ഉയരത്തിൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന സ്കൈ ഡൈനിംഗ് എന്നിങ്ങനെ മലബാറിൻ്റെ വിനോദ സഞ്ചാര മേഖലയ്ക്ക് തന്നെ പുത്തൻ ഉണർവ്വായിരിക്കും ഈ പുതിയ പാർക്ക്.

Follow us on :

More in Related News